കെ.സി.സി ഫുജൈറ (UAE) യുടെ പത്താം വാർഷിക ആഘോഷങ്ങൾ പ്രൗഢ ഗംഭീരമായി ഒക്ടോബർ 27 , 28 തീയതികളിൽ ഖോർഫക്കാനിൽ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ഡിറ്റോ ജേക്കബ് പെരുമാനൂരിന്റെ അധ്യക്ഷതയിൽ മുൻ പ്രെസിഡന്റുമാരായ ജോസ് തോമസ് കോതാലടിയിൽ, ഫിലിപ് കദളിക്കാട്ടിൽ, ബൈജു മാത്യു പത്തിൽ, ജോർജി ജോസ് ചേന്നാട്ട്, ലിജോ ജോൺ തോണികുഴിയിൽ, പ്രസിഡന്റ് ഡിറ്റോ ജേക്കബ് പെരുമാനൂർ, സെക്രട്ടറി ബിനോയ് മാത്യു വാലുചിറയിൽ, ട്രെഷറർ ജിജി സൈമൺ പുത്തൻപറമ്പിൽ, kcwa പ്രസിഡന്റ് നിമ്മി സിജോ, സെക്രട്ടറി ജെന്നി ജോസഫ് എന്നിവർ ചേർന്ന് നടവിളിച്ചു ഉത്‌ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ സുമേഷ് ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മുൻ ഭാരവാഹികൾക്കും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.















