Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലണ്ടനിലെത്തിയ അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഉജ്ജ്വല സ്വീകരണം

ലണ്ടനിലെത്തിയ അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഉജ്ജ്വല സ്വീകരണം

303
0

ലണ്ടൻ: വാഴ്‌വ് 2026-നും വിവിധ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനുമായി ലണ്ടനിലെത്തിയ അഭി.മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഉജ്ജ്വല സ്വീകരണം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രവാസി ക്‌നാനായ കത്തോലിക്കരുടെ ചുമതല കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നൽകിയതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ വിദേശ സന്ദർശനമാണിത്. ലണ്ടൻ ക്‌നാനായ കാത്തലിക് മിഷൻസ് ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുര, മാത്യു വില്ലൂത്തറ, ജോണി കല്ലിടന്തിയിൽ, സോയിമോൻ പെരുന്നിലത്തിൽ എന്നിവർ ചേർന്നാണ് അഭി. പിതാവിനെ സ്വീകരിച്ചത്. 2026 സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാഴ്‌വ് 2026-ന്റെ മുഖ്യാതിഥിയായും, നാളെ മുതൽ വിവിധ മിഷനുകളിലെ മിഷൻ/പ്രൊപ്പോസ്ഡ് മിഷൻ പ്രഖ്യാപനങ്ങൾ നടത്തുന്നതിനുമായി അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കൂടാതെ, വിവിധ സന്ദർശന പരിപാടികളിലും സുപ്രധാന യോഗങ്ങളിലും അഭി. പിതാവ് പങ്കെടുക്കും. നാളെ രാവിലെ 11.30-ന് ലെസ്റ്ററിൽ ആരംഭിക്കുന്നതാണ് അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ ഔദ്യോഗിക സന്ദർശന പരിപാടികൾ.

Previous articleഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ (KCADFW ) ഓണാഘോഷം സെപ്റ്റംബർ 12 ശനിയാഴ്ച
Next articleജന്മദിനാഘോഷങ്ങൾ പങ്കുവെക്കലിന്റെ വേദിയാക്കിയ “ Share With Joy Prayer with care “ പ്രോജക്ടിന്റെ അനുഗ്രഹീത സമാപനം സെപ്റ്റംബർ 20ന് മാർ മാക്കിൽ ബാലികാഭവനിൽ !

Leave a Reply