കിടങ്ങൂർ: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. പ്രിസ്‌ക SVM (91) നിര്യാതയായി. ബ്രഹ്മമംഗലം ഇടവക തെക്കേമറ്റത്തിൽ പരേതരായ പുന്നൂസ് – അന്നമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ഉതുപ്പാൻ, മത്തായി, ജേക്കബ്, ഏലികുട്ടി, അന്നമ്മ, അച്ചാമ്മ എന്നിവർ സഹോദരങ്ങളാണ്. കിടങ്ങൂർ, ചമതച്ചാൽ, കണ്ണങ്കര, മാലക്കല്ല്, പെരിക്കല്ലൂർ, ബൈസൺവാലി, കല്ലറ, ചുങ്കം, എറണാകുളം, പൂഴിക്കോൽ, പുന്നത്തുറ, പിറവം, പയസ് മൗണ്ട് എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച (15-09- 2026), രാവിലെ 9.00 ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിയ്ക്കും. തുടർന്ന് 4.00 ന് സമാപന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കിടങ്ങൂർ മഠം സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.













