Home അമേരിക്കൻ വാർത്തകൾ കെസിഎസ് ഷിക്കാഗോയുടെ കാരുണ്യ സ്പർശം പദ്ധതിക്ക് കേരളത്തിൽ തുടക്കമായി.

കെസിഎസ് ഷിക്കാഗോയുടെ കാരുണ്യ സ്പർശം പദ്ധതിക്ക് കേരളത്തിൽ തുടക്കമായി.

26
0

ഷിക്കാഗോ∙: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും വൃക്കരോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി കെസിഎസ്. ഷിക്കാഗോയുടെനേതൃത്വത്തിൽ “കാരുണ്യ സ്പർശം” എന്ന ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. ഡെസ് പ്ലെയിൻസിലെ കെസിഎസ്. കമ്മ്യൂണിറ്റിസെന്‍ററിൽ നടന്ന ചടങ്ങിൽ കെസിഎസ് പ്രസിഡന്റ്ജോസ് ആനമല പദ്ധതിയുടെ ഔപചാരികഉദ്ഘാടനം നിർവഹിച്ചു. പ്രോജക്ട് ചെയർമാൻ ഷിബു പീറ്റർ വെട്ടുകല്ലേലുംവൈസ് ചെയർമാൻ ജോസ് ജോർജ് മേലാണ്ടശേരിലും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു.നിർധനരായരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം കേരളത്തിലെ പാലാ ആസ്ഥാനമായിപ്രവർത്തിക്കുന്ന പീറ്റർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാരുണ്യ സ്പർശം പദ്ധതിനടപ്പിലാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജീവൻനിലനിർത്താൻ അനിവാര്യമായ ഡയാലിസിസ് ചികിത്സതുടരാൻ കഴിയാതെ വിഷമിക്കുന്നഅർഹരായ വൃക്കരോഗികൾക്ക് സൗജന്യചികിത്സാസഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെപ്രധാന ലക്ഷ്യം.

വൃക്കരോഗങ്ങൾനേരത്തേ കണ്ടെത്താൻ മൊബൈൽ ലബോറട്ടറി സേവനങ്ങൾ.ഡയാലിസിസ് സഹായത്തിനു പുറമേ, വൃക്കരോഗങ്ങൾപ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനുംരോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കാരുണ്യ സ്പർശം പദ്ധതിപ്രത്യേക പ്രാധാന്യം നൽകുന്നു. ഇതിനായി ആധുനിക പരിശോധനാ സൗകര്യങ്ങളോടുകൂടിയ മൊബൈൽ ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയക്രമത്തിന്റെയുംഅറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽമൊബൈൽ ലബോറട്ടറി എത്തിരക്തപരിശോധനകളും മൂത്രപരിശോധനകളും നടത്തും.യോഗ്യതയുള്ളഡോക്ടർമാരുടെമേൽനോട്ടത്തിൽനഴ്സുമാരുടെയും മറ്റ്ആരോഗ്യപ്രവർത്തകരുടെയുംസഹകരണത്തോടെയായിരിക്കുംപരിശോധനകൾനടത്തുക.മൊബൈൽലബോറട്ടറിക്കുപുറമേസ്ഥിരം ലബോറട്ടറിസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായിലഭ്യമാണ്.

വൃക്കരോഗങ്ങൾപ്രാരംഭഘട്ടത്തിൽകണ്ടെത്തിആവശ്യമായവൈദ്യോപദേശവുംതുടർപരിശോധനകളുംചികിത്സയുംഉറപ്പാക്കുന്നതിലൂടെ രോഗത്തിന്‍റെ തീവ്രതകുറയ്ക്കാനും ഗുരുതരമായആരോഗ്യപ്രശ്നങ്ങൾഒഴിവാക്കാനുംരോഗികളുടെജീവിതനിലവാരംമെച്ചപ്പെടുത്താനുംസാധിക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്.‌സഹായാഭ്യർത്ഥനകൾവർധിക്കുന്നു; കൂടുതൽ സ്പോൺസർമാരെ ആവശ്യമുണ്ട്.പദ്ധതിയുടെ ഉദ്ഘാടനവേളയിൽസംസാരിച്ചപ്രോജക്ട് ചെയർമാൻഷിബു പീറ്റർ വെട്ടുകല്ലേൽ, കേരളത്തിലെരോഗികൾക്ക്സൗജന്യഡയാലിസിസ്സഹായം ലഭ്യമാക്കുന്നതിനായിവിവിധസംസ്ഥാനങ്ങളിൽനിന്ന്ഇതിനകംആറോളംഅന്വേഷണങ്ങൾലഭിച്ചതായിഅറിയിച്ചു.വരുംദിവസങ്ങളിൽകൂടുതൽസഹായാഭ്യർത്ഥനകൾലഭിക്കുമെന്നാണ്പ്രതീക്ഷിക്കുന്നതെന്നുംകൂടുതൽഅർഹരായരോഗികളിലേക്ക്പദ്ധതിയുടെസേവനങ്ങൾവ്യാപിപ്പിക്കുന്നതിന്സ്പോൺസർമാരുടെയുംസുമനസ്സുകളുടെയും സാമ്പത്തിക സഹകരണം അനിവാര്യമാണെന്നും വൈസ്ചെയർമാൻജോസ്ജോർജ്മേലാണ്ടശ്ശേരിവ്യക്തമാക്കി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ച ജോയൽഎലക്കാട്ട്,ഇത്തരമൊരു മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്നേതൃത്വം നൽകുന്ന കെ.സി.എസ്. ഷിക്കാഗോയെഅഭിനന്ദിച്ചു. കെസിഎസ് വൈസ്പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിലും ട്രഷറർ ടീന നെടുവാമ്പുഴയും കാരുണ്യസ്പർശം പദ്ധതിക്ക് നേതൃത്വംനൽകുന്ന ഷിബു പീറ്റർ വെട്ടുകല്ലേലിനെയും ജോസ് ജോർജ്മേലാണ്ടശ്ശേരിയെയും അഭിനന്ദിക്കുകയും പദ്ധതിയുടെ വിജയത്തിന് ആശംസകൾനേരുകയും ചെയ്തു. കാരുണ്യത്തിന്റെകരങ്ങൾ കോർക്കാം; ജീവൻ രക്ഷിക്കാം! സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നഈ മഹത്തായ ജീവകാരുണ്യസംരംഭത്തിൽ പങ്കാളികളാകാൻ എല്ലാ കെസിഎസ്അം ഗങ്ങളോടും അഭ്യുദയകാംക്ഷികളോടും സ്പോൺസർമാരോടും കെ‌സിഎസ് ഷിക്കാഗോ അഭ്യർത്ഥിക്കുന്നു. കേരളത്തിൽഡയാലിസിസ് ചികിത്സയ്ക്കുള്ള ചെലവ് വഹിക്കാൻ കഴിയാതെബുദ്ധിമുട്ടുന്ന നിർധനരായ വൃക്കരോഗികളെക്കുറിച്ച് അറിവുള്ളവർ ദയവായി ബന്ധപ്പെട്ട കെ.സി.എസ്.ഭാരവാഹികളെ വിവരം അറിയിക്കുക. അർഹരായരോഗികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കുന്നതാണ്.“കാരുണ്യസ്പർശം — സ്നേഹത്തിന്റെ കരുതലോടെ ജീവിതങ്ങളെ സ്പർശിക്കാം; പ്രതീക്ഷയുടെ പുതുവെളിച്ചം പകരാം!”

Previous articleബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം

LEAVE A REPLY