ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. നവംബർ 1 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ അധ്യാപകരും കുട്ടികളും ചേർന്നു അതാതു ക്‌ളാസ്സുകൾ അവതരിപ്പിക്കുന്ന വിശുദ്ധരെ തിരഞ്ഞെടുത്തു. രാവിലെ 10 മണിക്ക് വി .കുർബ്ബാന ആരംഭിച്ചു. കാനഡയിലെ ക്നാനായ ഡയറക്ടറേറ്റ് ചാപ്ലെയിനും ടൊറോന്റോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരിയുമായ റെവ .ഫാ. മാത്യൂ മേലേടത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ജോസെഫ് തറയ്ക്കൽ സഹകാർമികത്വം വഹിച്ചു .വി. കുർബ്ബാനയ്ക്കു ശേഷം തിരഞ്ഞെടുത്ത വിശുദ്ധരെ ഓരോ ക്‌ളാസ്സിലെയും കുട്ടികൾ ഇടവക ജെനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു .
ജെയിസ് കണ്ണച്ചാൻപറമ്പിൽ ( P R O )












