Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ടൗൺസ്‌വില്ലിൽ നിന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റിലേക്കുള്ള മലയാളി പ്രതീക്ഷ

ടൗൺസ്‌വില്ലിൽ നിന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റിലേക്കുള്ള മലയാളി പ്രതീക്ഷ

83
0

ടൗൺസ്‌വില്ലിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്ന് ഓസ്‌ട്രേലിയൻ ജൂനിയർ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ചുവടുവയ്ക്കുകയാണ് മലയാളി ബാലനായ ക്രിസ്റ്റൻ കുര്യാക്കോസ്. 12 വയസ്സുകാരനായ ക്രിസ്റ്റൻ വേഗതയാർന്ന ബൗളിങ്ങിനൊപ്പം കൃത്യതയാർന്ന യോർക്കറുകളും മികച്ച ഇൻസ്വിംഗും കൊണ്ട് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധേയനാകുന്നു. കഴിഞ്ഞ നോർത്ത് ക്വീൻസ്‌ലാൻഡ് ക്രിക്കറ്റ് കാർണിവലിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ്റ്റൻ, ഫൈനലിൽ മാത്രം ആറ് വിക്കറ്റുകൾ സ്വന്തമാക്കി ടീമിന്റെ കിരീടധാരണത്തിൽ മുഖ്യ പങ്ക് വഹിച്ചു. ടൂർണമെന്റിൽ ഏറ്റവു കൂടുതൽ വിക്കറ്റ് നേടിയ ക്രിസ്റ്റൺ ടൂർണമെന്റിലെ ഏറ്റവും നല്ല ബൗളർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് സീസണുകളിലും ടൗൺസ്‌വില്ലിലെ ഐയ്ജ് ടൂർണമെന്റ്കളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതും ക്രിസ്റ്റൻ ആയിരുന്നു.
മികച്ച പ്രകടനത്തിന്റെ തുടർച്ചയായി Northern Schoolboys ടീമിലേക്കും ക്രിസ്റ്റൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിസ്‌ബേനിൽ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നോർത്ത് ക്വീൻസ്‌ലാൻഡിനെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് ഈ യുവതാരത്തിന് ലഭിച്ചിരിക്കുന്നത്. ബ്രെറ്റ് ലീയും ഗ്ലെൻ മക്ഗ്രാത്തും അടക്കമുള്ള ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരുടെ പാരമ്പര്യം മാതൃകയാക്കി, ടൗൺസ്‌വില്ലിൽ നിന്ന് ക്രിസ്റ്റന്റെ ക്രിക്കറ്റ് യാത്ര പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്രിസ്റ്റന്റെ ഈ ക്രിക്കറ്റ്‌ സ്വപ്നത്തിൽ അവന് പരിപൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുകയാണ് മാതാപിതാക്കളായ കുര്യാക്കോസ് തോപ്പിലും, സ്റ്റിനി കുര്യാക്കോസും സഹോദരിമാരായ മെൽറോസും, ഇസബെല്ലും ഒപ്പം ടൗൺസ്വില്ലിലെ മലയാളി സമൂഹം മുഴുവനും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ജോ സ്കാടേരിയുടെയും, ശ്രീലങ്കൻ നാഷണൽ ജൂനിയർ ടീമിന്റെ പരിശീലകൻ ആയിരുന്ന സമിത് ധനുഷ്ക്കയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്രിസ്റ്റൻ പരിശീലിക്കുന്നത്. പന്തിൽ ഇൻസ്വിംഗും കൈയിൽ വേഗവും മനസ്സിൽ വലിയ സ്വപ്നങ്ങളുമായി ക്രിസ്റ്റൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ തന്റെ ഇടം കണ്ടെത്തട്ടെ എന്ന് ഞങ്ങളും ആശംസിക്കുന്നു

Previous articleപ്രതീക്ഷയുടെ പുഞ്ചിരികൾ വിരിയിച്ച് നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ഹോമിൽ പിറന്നാളാഘോഷം.
Next articleപ്രളയ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Leave a Reply