ന്യൂജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ന്യജേഴ്‌സി ഇടവക അംഗങ്ങൾ മാതൃകയായി. ബൈബിളിലെ ഓരോ പുസ്തകങ്ങളും അദ്ധ്യായങ്ങളും പകർത്തിയെഴുതുവാൻ ഇടവകയിലെ വിവിധ കുടുബങ്ങളിലെ കുട്ടികളും മുതിന്നവരും പങ്കാളികളായി. പ്രാർത്ഥിച്ച് ഒരുങ്ങി നിരന്തരമായ ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് ഇടവകയുടെ ഈ നിയോഗം ഇടവക ജനം പൂർത്തിയാക്കിയത്. കൈയെഴുത്ത് ബൈബിൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ വെഞ്ചരിച്ചു .പള്ളിയിലെ അൾത്താരയിൽ സമർപ്പിച്ചു. ബൈബിളിലെ ആദ്യ വാചകം എഴുതികൊണ്ട് ബിഷപ് മാർ റാഫേൽ തട്ടിലാണ് ബൈബിൾ പകർത്തിയെഴുത്ത് ഉദ്‌ഘാടനം ചെയ്തത്.











