കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ ഫാ. എബ്രാഹാം മുത്തോലത്തിന്റെയും സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ഫില്‍മോന്‍ കളത്തറ, ഫാ. ജോസ് കടവില്‍ച്ചിറ, ഫാ. റെജി കൊച്ചുപറമ്പില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ. ഷിജു അവണ്ണൂര്‍, സിസ്റ്റര്‍ സാലി എസ്.വി.എം, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ അബ്രഹാം സജി പഴുമാലില്‍, കോണ്‍ട്രാക്ടര്‍ ഷിജോ ഇടയാടിയില്‍, കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മീനച്ചിലാറിന്റെ തീരത്തോട് ചേര്‍ന്ന് രണ്ട് നിലകളിലായി പതിനാല് റൂമുകളും മള്‍ട്ടി പര്‍പ്പസ് ഹാളും ഉള്‍പ്പെടുന്ന കെട്ടിട ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്.
Home ഇന്ത്യൻ വാർത്തകൾ കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു











