Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

49
0

നീണ്ടൂര്‍ : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നീണ്ടൂര്‍ ബ്രാഞ്ച് കോയിക്കല്‍ രാമകൃഷ്ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ ശ്രീ. ബിനോയി ഇടയാടിയിലിന്റെ അദ്ധ്യക്ഷതയില്‍ ബഹു. നാട്ടകം സുരേഷ് എം.എല്‍.എ. നിര്‍വഹിച്ചു. നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ അനുഗ്രഹ പ്രഭാഷണവും, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സവിത ജോമോന്‍ മുഖ്യപ്രഭാഷണവും, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ. നിക്ഷേപ സ്വീകരണവും, ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. ജില്‍മോന്‍ മഠത്തില്‍ ഓഹരി പത്രവിതരണവും നടത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ആശാ റെജി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. തോമസ് ജോസഫ്, ശ്രീ. തോമസ് കോട്ടൂര്‍, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ശ്രീ. ഷൈജി ഓട്ടപ്പള്ളി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീണ്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീ. എം.പി. പ്രകാശന്‍, ക്‌നാനായ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മാത്യു പി.കെ. എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ശ്രീ. തോമസ് പീടികയില്‍, ശ്രീ. സൈമണ്‍ മണപ്പള്ളില്‍, ശ്രീ. തോമസ് മുളക്കല്‍, ശ്രീ. ജെയിംസ് മലേപ്പറമ്പില്‍, ശ്രീ. ജോണി കണ്ടാരപ്പള്ളില്‍, ക്‌നാനായ സൊസൈറ്റി ജനറല്‍ മാനേജര്‍ ശ്രീ. ജോസ് പി. ജോര്‍ജ് പാറടിയില്‍, ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ശ്രീ. എബി ഏലിയാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. ലൂക്കോസ് കെ.എല്‍. ഐക്കരപ്പറമ്പില്‍, ബ്രാഞ്ച് മാനേര്‍മാരായ ശ്രീ. ജെയിസണ്‍ എബ്രഹാം, ശ്രീ.റ്റിമ്മി ജോൺ, ശ്രീമതി. ഷീലാമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleഫിറ്റ് ഫോർവേർഡ് 5K സംഘടിപ്പിച്ചു
Next articleകല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ് | Live Funeral Telecast Available

Leave a Reply