Home അമേരിക്കൻ വാർത്തകൾ കെസിസിഎന്‍എ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ

കെസിസിഎന്‍എ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ

39
0

ഹൂസ്റ്റണ്‍: വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സ് വഴി തിയോളജിയില്‍ കെസിസിഎന്‍എ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളില്‍ ഡിപ്ലോമ കരസ്ഥമാക്കി. 33 പേരാണ് കോഴ്സില്‍ പങ്കെടുത്തത്. ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്സ് സീറോ മലബാര്‍ പള്ളി ആണ് ഇതിന് മുന്‍കൈയെടുത്തത്. മൂന്നു വര്‍ഷംകൊണ്ട് 24 വിഷയങ്ങളാണ് ഇവര്‍ പഠിച്ചത്. വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസര്‍മാരായ വൈദികര്‍ ആണ് ക്ലാസുകള്‍ എടുത്തത്. പ്രസിഡന്‍റ് റവ. ഡോ. പോളി മണിയാട്ടിന്‍റെ നേതൃത്വത്തില്‍ 22-ഓളം പ്രൊഫസര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മതബോധന ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആണ് തിയോളജി പഠനത്തിന് അമേരിക്കയില്‍ നേതൃത്വം നല്‍കുന്നത്. ഹൂസ്റ്റണിലെ ജോണ്‍ പാലക്കമറ്റം ആയിരുന്നു കോ-ഓര്‍ഡിനേറ്റര്‍. രാവിലെ 11-ന് ദിവ്യബലിയോടുകൂടിയാണ് ഗ്രാജുവേഷന്‍ സെറിമണി ആരംഭിച്ചത്. തുടര്‍ന്ന് സെന്‍റ് ജോസഫ്സ് ഹാളില്‍ ചേര്‍ന്ന കമന്‍സ്മെന്‍റ് സെറിമണിയിലേക്ക് ഗ്രാജുവേറ്റ്ചെയ്ത എല്ലാവരും റവ. ഡോ. ജോര്‍ജ് ദാനവേലില്‍, വികാരി റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ജോണ്‍ പാലക്കാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഹാളിലേക്ക് പ്രവേശിച്ചു.

സിസ്റ്റര്‍ സെവീന, രാജു കാക്കശ്ശേരി, സോഫി ജോബ് എന്നിവര്‍ ചേര്‍ന്നാണ് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്. തുടര്‍ന്ന് വികാരി റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ സ്വാഗതം പറഞ്ഞു. ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, മുന്‍വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആയി കാണിച്ചു. റവ. ഡോ. പോളി മണിയാട്ട് ഓണ്‍ലൈന്‍ വീഡിയോയിലൂടെ എല്ലാവരെയും അഭിസംബോധന ചെയ്തു. ജോണ്‍ പാലക്കാമറ്റം പ്രോഗ്രാമിനെപ്പറ്റിയും അഗസ്റ്റിന്‍ മൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും സംസാരിച്ചു. റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. ബേബി ഊരാളില്‍ കൃതജ്ഞത പറഞ്ഞു. ഫാന്‍സിമോള്‍ പല്ലാത്തുമഠം ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

Previous articleബി​​സി​​എം കോ​​ള​​ജി​​ല്‍ റോ​​ഡ് സു​​ര​​ക്ഷാ സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ച്ചു
Next articleകെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു

Leave a Reply