കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദാരം ക്‌നാനായ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു. വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ഫില്‍മോന്‍ കളത്തറ, ഫാ. ജോസ് കടവില്‍ച്ചിറ, ഫാ. റെജി കൊച്ചുപറമ്പില്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ. ഷിജു അവണ്ണൂര്‍, സിസ്റ്റര്‍ സാലി എസ്.വി.എം, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ അബ്രഹാം സജി പഴുമാലില്‍, കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുത്തു. മീനച്ചിലാറിന്റെ തീരത്തോട് ചേര്‍ന്ന് റിവര്‍വ്യൂ സൗകര്യത്തോടുകൂടിയാണ് മന്ദാരം റെസിഡന്‍ഷ്യല്‍ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വെഞ്ചരിപ്പ് കര്‍മ്മത്തോടനുബന്ധിച്ച് മന്ദാരം റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പേള്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ കെ. ഷാജിയെ മൊമന്റോ നല്‍കി ആദരിച്ചു. നാല് മുറികളോടുകൂടിയ മന്ദാരം ബ്ലോക്കിന്റെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോനജപ്പെടുത്തുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Home ഇന്ത്യൻ വാർത്തകൾ മന്ദാരം ക്‌നാനായ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു











