കറുകച്ചാല്‍: ദീര്‍ഘകാലം ട്രാവന്‍കൂര്‍ ഫൗണ്ടേഷനില്‍ റെസിഡന്റായിരുന്ന മാത്യു പതിയിലിന്റെ (കൈപ്പുഴ കല്ലുവേലി മത്തായികുഞ്ഞ്) ഒന്നാം ഓര്‍മ്മദിനം 2026 നവംബര്‍ 8 ഞായറാഴ്ച സമുചിതമായി ആചരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് പരേതനു വേണ്ടി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ഒപ്പീസും മറ്റുകര്‍മ്മങ്ങളും ഉണ്ടാകും. 11.30 യിന് ചേരുന്ന അനുസ്മരണയോഗം കേരള ജലസേചന വകുപ്പ് മന്ത്രി അഡ്വ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട എം.പി ആന്റോ ആന്റണി, ചങ്ങനാശ്ശേരി എം.എല്‍.എ വിനു ജോബ്, ഫാ.ജയിംസ് പഴയമടം, ജിജി ഫിലിപ്പ് (C.E.O ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍), എം.ജെ ഫിലിപ്പ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കൈപ്പുഴ ജോണ്‍ മാത്യു (ജര്‍മ്മനി), ലൂക്ക് മാത്യൂ പതിയില്‍ (കാനഡ), ഷൈജി ഓട്ടപ്പളളി (കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), ഡോന്‍ ബോസ്‌ക്കോ പതിയില്‍, മെറീന ബിജു (സോഷ്യല്‍ വര്‍ക്കര്‍), സീന ജോസഫ് (സ്റ്റാഫ്) എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കും.
Home ഇന്ത്യൻ വാർത്തകൾ മാത്യു പതിയില്‍ (കൈപ്പുഴ കല്ലുവേലി മത്തായികുഞ്ഞ്) 1-ാം ഓര്‍മ്മദിനം | ക്‌നാനായവോയ്‌സില്‍ തത്സമയം











