Home യൂറോപ്പ് | ഗൾഫ് | ഓഷിയാന 20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

623
0

ജൂലൈ 8 ലെ കൺവൻഷന് തുടക്കം കുറിച്ച്, അനുഗഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദിവ്യബലിയർപ്പണത്തിനായി UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കീലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങൾ പ്രവർത്തനം തുടങ്ങി. കേരളത്തിലെ ക്രൈസ്തവ വിശ്വാസമണയാതെ കാത്തിടാൻ സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ജീവൻ പണയം വച്ചെത്തിയവരുടെ പിൻ മുറക്കാർ തൊഴുകൈകളുമായി നിറഞ്ഞ ഹൃദയവുമായി ബലിയർപ്പണത്തോടെ തങ്ങളുടെ കൺവൻഷന് തുടക്കം കുറിയ്ക്കുമ്പോൾ അതൊരു തനിയാവർത്തനമാവും. മലബാർ കുടിയേറ്റത്തിൽ വാസസ്ഥലം കണ്ടെത്തും മുമ്പ് മടമ്പം പുഴ നീന്തിക്കടന്ന് കവുങ്ങുകളും കമ്പുകളും വെട്ടി ബലിപീoമുണ്ടാക്കി, പൂർവ്വികർ അർപ്പിച്ചബലിയുടെ തനിയാവർത്തനം. ബലിയർപ്പകനും ബലിവസ്തുവുമായി നാഥൻ ജീവൻ തന്നെ ത്യജിച്ചേകി കാൽവരിയിൽ അർപ്പിച്ച ബലിയുടെ പുനരവതരണം:കാൽവരിമലയുടെ വിരികൾ മാറ്റപ്പെടുന്ന ഏറ്റവുംവലിയ ആരാധനയിൽ ആയിരങ്ങൾ, ക്നാനായക്കാർ ഒരു മനസ്സായി ശിരസ്സായ മിശിഹായോട് ചേർന്ന് ദൈവത്തിനർപ്പിയ്ക്കുന്ന ആരാധന.

സ്വയം ദാനമായി നൽകുന്ന-സ്നേഹത്തിന്റെ സന്ദേശം തന്റെ വാക്കുകളിലൂടെയും,പ്രവർത്തികളിലൂടെയും പ്രഘോഷിച്ച ഈശോയുടെ ജീവിതത്തിന്റെയും അവിടുത്തെ പീഡാനുഭവത്തിന്റെയും, സംസ്ക്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവുമായ രഹസ്യങ്ങൾ സന്തോഷത്തോടെ സ്മരിയ്ക്കുകയും സ്തുതിയ്ക്കുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുന്ന പുണ്യനിമിഷങ്ങൾ ഭക്തിസാന്ദ്രവും അനുഗ്രഹദായകവുമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന ലിറ്റർജി കമ്മറ്റിയംഗങ്ങൾ ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡൻറ്: ജോയി കൊച്ചുപറമ്പിൽ മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി: റോയി മാത്യു കൊച്ചുതോട്ടുങ്കൽ, ന്യൂകാസിൽ യുണിറ്റ് ട്രഷറർ: MC ജൂബി നോട്ടിംഗ്ഹാം യൂണിറ്റ് ട്രഷറർ: എബി സൈമൺ മടുക്കകുഴിയിൽകെറ്ററിംഗ് യൂണിറ്റ് സെക്രട്ടറി: സഖറിയാ പുത്തൻകളം.
സ്റ്റിവനേജ് യൂണിറ്റ് സെക്രട്ടറി റെനി ഇല്ലിക്കാട്ടിൽ ലിവർപൂൾ യൂണിറ്റ് ട്രഷറർ: ബേബി അബ്രഹാം കൈതത്തൊട്ടിയിൽ ഗ്ലോസ്റ്റർഷയർ യൂണിറ്റ് അംഗം: സന്തോഷ് ലൂക്കോസ് കുറുപ്പന്തറയിൽ എന്നിവരാണ്. UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കിൽ ആണ് ലിറ്റർജികമ്മറ്റി കൺവീനർ.

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു
Next articleഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്‍കുവാന്‍ ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കും – മന്ത്രി വി.എന്‍ വാസവന്‍

Leave a Reply