Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

920
0

കോട്ടയം: അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ഏകദിനധ്യാനം സംഘടിപ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട്, കടുത്തുരുത്തി ഫൊറോന വികാരി ഫാദർ എബ്രഹാം പറമ്പേട്ട്, ഫൊറോനയിലെ മറ്റു വൈദികർ എന്നിവർ സഹകാർമികരായിരുന്നു. തുടര്‍ന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു. അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. അതിരൂപതാ ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു.

Previous articleക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
Next article20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

Leave a Reply