Home അമേരിക്കൻ വാർത്തകൾ പങ്കുവെക്കലിന്റെ സന്ദേശവുമായി ഒരു വർഷം നീണ്ട സ്നേഹയാത്രയ്ക്ക് ഉജ്ജ്വല സമാപനം.

പങ്കുവെക്കലിന്റെ സന്ദേശവുമായി ഒരു വർഷം നീണ്ട സ്നേഹയാത്രയ്ക്ക് ഉജ്ജ്വല സമാപനം.

13
0

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, ചിക്കാഗോയിലെ CML യൂണിറ്റ് ഒരു വർഷമായി നടപ്പിലാക്കിയ “Share with Joy – Prayer with Care” എന്ന ജന്മദിന കാരുണ്യപദ്ധതിക്ക് സെപ്റ്റംബർ 20-ന് ഉജ്ജ്വലമായ സമാപനം. ജന്മദിനങ്ങളെ കേവലം സ്വന്തം ആഘോഷങ്ങളുടെ ദിനങ്ങളായി കാണാതെ, സന്തോഷവും സ്നേഹവും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള അവസരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇടവകാംഗങ്ങളുടെ സഹകരണത്തോടെ ഇന്ത്യയിലും ആഫ്രിക്കയിലുമായി 12 അർഹരായ സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ സഹായം എത്തിക്കാനായി. സമാപനദിനത്തിൽ സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ഇംഗ്ലീഷ് കുർബാനയ്ക്കുശേഷം ഈ മാസം ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കുമായി ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ പ്രത്യേക ആശീർവാദ പ്രാർത്ഥന നടത്തി. പുന്നത്തറ ബാലികാഭവനിലെ കുട്ടികളെയും പ്രത്യേകം ഓർത്ത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി.തുടർന്ന് CML പ്രസിഡന്റ് Isaac Mattathil പദ്ധതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് CML ഡയറക്ടർ Jojo Analil പദ്ധതിയുടെ റിപ്പോർട്ട് ഇടവക വികാരി ഫാ. സിജു മുടക്കോടിലിനും CML സ്പിരിച്ച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിപുത്തൻപുരയ്ക്കും സംയുക്തമായി കൈമാറി. CML എക്സിക്യൂട്ടീവ് അംഗങ്ങൾ, കോ-ഓർഡിനേറ്റർമാർ, DREമാർ, ട്രസ്റ്റിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ഈ മാസം ജന്മദിനം ആഘോഷിക്കുന്ന എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മുതിർന്നവർക്കായുള്ള 10 മണിയ്ക്കുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം CML ജോയിന്റ് ട്രഷറർ David Kalapurakal മാതാപിതാക്കൾക്കായി പദ്ധതിയുടെ സംഗ്രഹം അവതരിപ്പിച്ചു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും സമർപ്പിത സേവനത്തിനും ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ CML ഡയറക്ടർ ശ്രീ. Jojo Analil-നെ അഭിനന്ദിച്ചു. അദ്ദേഹത്തെ കൈയടിയോടെ അഭിനന്ദിക്കാൻ ഫാ. സിജു മുടക്കോടിയിൽ ഇടവകാംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.


ബാലികാഭവനിൽ സമാപനാഘോഷം
പദ്ധതിയുടെ അന്തിമ ആഘോഷം കോട്ടയം പുന്നത്തറയിലെ മാർ മാക്കിൽ ബാലികാഭവനിൽ നടന്നു. സെന്റ് മേരീസ് ചിക്കാഗോയെ പ്രതിനിധീകരിച്ച് യൂത്ത് ട്രസ്റ്റി Felix Palakan, Philip Puthenpura, Jose Njaravelil, Biju Poothara, Jojo & Mini Edakara, Kuriako Puramadathil എന്നിവർ പങ്കെടുത്തു. ബാലികാഭവൻ ഡയറക്ടർ Sr. Rosmy SVM സ്വാഗതം ആശംസിച്ചു. ബാലികാഭവനിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. Sr. Silvarious SVMയും Felix Palakanയും ആശംസാ പ്രസംഗങ്ങൾ നടത്തി. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ കലാപരിപാടികൾ ആസ്വദിക്കാനും കഴിഞ്ഞത് പങ്കെടുത്ത എല്ലാവർക്കും സന്തോഷകരമായ അനുഭവമായി. തുടർന്ന് നടന്ന സ്നേഹവിരുന്നോടെ ബാലികാഭവനിലെ സമാപന പരിപാടികൾ പൂർത്തിയായി. ഒരു വർഷം നീണ്ട പദ്ധതിയിലൂടെ കുട്ടികളിൽ പങ്കുവെക്കൽ, കരുണ, ദയ, ഉദാരത, നന്ദി തുടങ്ങിയ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധിച്ചു. സ്വന്തം സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണ് അതിന് കൂടുതൽ അർത്ഥം ലഭിക്കുന്നതെന്ന സന്ദേശവും കുട്ടികൾ ഉൾക്കൊണ്ടു. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച മാതാപിതാക്കൾ, DREമാർ, CCD അധ്യാപകർ, CML കോ-ഓർഡിനേറ്റർമാർ, വൈദികർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തി. ഇടവകാംഗങ്ങളിൽ നിന്ന് ലഭിച്ച സംഭാവനകൾ ഏകോപിപ്പിച്ച Sr. Shalom-നും പ്രത്യേക നന്ദി അറിയിച്ചു.
“വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം” എന്ന ബൈബിൾ സന്ദേശം ജീവിതത്തിൽ പകർത്തിക്കൊണ്ട്, സ്നേഹവും സന്തോഷവും പങ്കുവെക്കാനുള്ള ഒരു മനോഹരമായ അനുഭവമായി “Share with Joy – Prayer with Care” പദ്ധതിയുടെ ഒരു വർഷത്തെ സ്നേഹയാത്രയ്ക്ക് സമാപനം കുറിച്ചു.

Previous articleകെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു
Next articleകെ.സി.എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര; സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!

Leave a Reply