Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോയില്‍ ക്നാനായ ഫെസ്റ്റ് -2026 വര്‍ണ്ണശബളമായി

കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോയില്‍ ക്നാനായ ഫെസ്റ്റ് -2026 വര്‍ണ്ണശബളമായി

210
0

കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോ മേഖലയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11ന് സംഘടിപ്പിച്ച ക്നാനായ ഫെസ്റ്റ് 2026 ഭംഗിയാർന്ന അവതരണവും വിപുലമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. KCC, KCWF, KCYL സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 10.30ന് ആരംഭിച്ച പരിപാടി പ്രായഭേദമന്യേ വിവിധ മത്സരങ്ങളാൽ സമ്പന്നമായി. ക്നാനായ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച പരിപാടികൾ ഫെസ്റ്റിനെ വർണശബളമാക്കി. ദിവസത്തിലെ പ്രധാന ആകർഷണമായി മാറിയത് “ക്നാനായ അച്ചായൻ – അച്ചായത്തി 2026” ദമ്പതി മത്സരമായിരുന്നു. മംഗലത്തു അഭിലാഷ് – ലിറ്റി ദമ്പതികൾ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു. ചെറുക്കാട്ടൂർ ജെബിൻ – അഭിലാഷ ദമ്പതികൾ രണ്ടാം സ്ഥാനവും, ചെട്ടിയത്ത് അനീഷ് – സ്വപ്ന ദമ്പതികൾ മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ ദമ്പതികളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സെക്രഡ് ഹാർട്ട് പള്ളി വികാരി സജി ചാഴിശ്ശേരി ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കെസിസി പ്രസിഡന്റ് ഫെബി തൈക്കകത്ത് , സെക്രട്ടറി മജീഷ് കീഴേടത്തു മലയിൽ, കെസിഡബ്ല്യുഎഫ് പ്രസിഡന്റ് ജെസ്‌ലി പുത്തൻപുരയിൽ, സെക്രട്ടറി അഞ്ജന റോബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്കിടെ സ്പോൺസർമാരെയും മത്സരങ്ങൾ വിലയിരുത്തിയ ജഡ്ജുമാരെയും ആദരിച്ചു. തുടർന്ന് മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗായകനും അവതാരകനുമായ വിദ്യശങ്കർ ( idea Star Singer) നയിച്ച സംഗീത പരിപാടി സദസ്സിൽ ആവേശം പകർന്നു. കൂടാതെ അംഗങ്ങളുടെ കലാപരിപാടികളും ഫെസ്റ്റിന് മാറ്റ് കൂട്ടി. ഏകദേശം 350 ൽ അധികം സമുദായാംഗങ്ങൾ പങ്കെടുത്ത പരിപാടി രാത്രി 11 മണിയോടെ സമാപിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഷിജോ മാങ്ങാട്ട്, സിബി മുളയിങ്കൽ, ജോസ്മോൻ തേക്കിലക്കാട്ടിൽ, ജിബിൻ പുറത്തേച്ചിറ, ഷെല്ലി പുത്തൻപുരയിൽ, റിജോ മാങ്ങാട്ട്, വിനു വടക്കേ മണിയംകുന്നേൽ, അജോ കൈതകാനിരപ്പേൽ, ഷീബ മുല്ലൂർ, സിമി കളമ്പാകുഴിയിൽ, ലിസ പെരുമപ്പാടം, എലിസബത്ത് കോരപ്പിള്ളിൽ, മിലാൻ കളരിക്കൽ, അഷിത ചെട്ടിയത്ത്, ഏയ്ഞ്ചൽ വടക്കേ മണിയംകുന്നേൽ, എലിസബത്ത് മുല്ലൂർ എന്നിവർ നേതൃത്വം നൽകി.

Previous articleഅരീക്കര: കൊണ്ടാടംപടവിൽ ജിബി മേരി തോമസ് | Live Funeral Telecast Available
Next articleതിരുവനന്തപുരം: കടുതോടിൽ സുശീല ഫിലിപ്പ്

Leave a Reply