Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് ‘ഏപ്രിൽ 18 ന് ബർമിംഗ്ഹാമില്‍, മാറ്റുരയ്ക്കാൻ അറുന്നൂറോളം മത്സരാർത്ഥികൾ

ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് ‘ഏപ്രിൽ 18 ന് ബർമിംഗ്ഹാമില്‍, മാറ്റുരയ്ക്കാൻ അറുന്നൂറോളം മത്സരാർത്ഥികൾ

440
0

ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചു ക്നാനായ മിഷനുകളിലേയും, മാസ് സെൻ്ററുകളിലേയും അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ്’ ഏപ്രിൽ 18 ശനിയാഴ്ച ബർമിംഗ്ഹാമിനു സമീപമുള്ള ഡഡ്ലിയിലെ ബിഷപ്പ് മില്‍നർ കാത്തലിക് കോളേജിൽ വച്ച് നടക്കും. രജിസ്ട്രേഷനുകൾ പൂർത്തിയാവുമ്പോൾ അറുന്നൂറു മത്സരാർത്ഥികൾ ആണ് വിവിധ കലാ മത്സരങ്ങളിൽ മാറ്റുരായ്ക്കാനെത്തുന്നത് . ക്‌നാനായ തനതു കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും, യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കലാ-സാംസ്കാരിക വളർച്ചയും ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ കലാമേളയിൽ 16 ഇനങ്ങളിലായി യുകെയിലെ ക്നാനായ കലാപ്രതിഭകൾ തങ്ങളുടെ സർഗാത്മക സൃഷ്ടികൾ അവതരിപ്പിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനുമായി നൂറുകണക്കിനാളുകൾ വിവിധ മിഷനുകളിൽ നിന്നും എത്തിച്ചേരും, അവർക്കു വേണ്ട വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ആതിഥേയരായ ബർമിംഗ്ഹാം ക്രൈസ്റ്റ് ദ കിംഗ് മിഷനും സംഘാടകരും .

കാണികളെ ആവേശത്തിലാക്കുന്ന തരത്തിൽ വിഭാവനം ചെയ്ത് രണ്ട് റൗണ്ടുകളായി ഒരുക്കിയിരിക്കുന്ന ‘ക്‌നാനായ മന്നൻ’ ‘ക്നാനായ മങ്ക’ മത്സരം കലാമേളയുടെ പ്രധാന ആകർഷക ഇനങ്ങളിലൊന്നാണ്. രാവിലെ 9:30 മുതൽ നാല് വേദികളിലായി തുടർച്ചയായി മത്സരങ്ങൾ അരങ്ങേറും, വൈകിട്ട് ഏഴു മണിക്കാണ് സമ്മാനദാന ചടങ്ങുകൾ നടക്കുക. ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ബെന്നി മാവേലി ൽ, സോജൻ തോമസ്, ഷെറി ബേബി, മേബിൾ അനു എന്നിവരടങ്ങുന്ന മുഖ്യ സംഘാടക സമിതിയാണ് കലാമേളയ്ക്ക് ചുക്കാൻ പിടിക്കുന്നത്. പതിനഞ്ചു ക്‌നാനായ മിഷനുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കോർഡിനേറ്റർമാരാണ് കലാമേളയുടെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്.കലാമേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. Lifeline Protect Mortgage and Insurance പ്രധാന സ്പോൺസർ ആയിട്ടുള്ള തെക്കൻസ് ഫെസ്റ്റിൻ്റെ മത്സരാർത്ഥികൾക്കുള്ള
രജിസ്ട്രേഷനും കാണികൾക്കുള്ള പ്രവേശനവും പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് എത്തുന്നവർക്ക് രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണം നൽകുന്നതിനുവേണ്ടി വിവിധ സ്റ്റാളുകൾ ഉണ്ടായിരിക്കും. കലാമേളയിലേക്ക് ഏവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ക്നാനായ കാത്തലിക് മിഷൻ യുകെ കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു.

Previous articleചിക്കാഗോ: ഫിലിപ്പ് വിരുത്തികുളങ്ങര | Live Funeral Telecast Available
Next articleസേവനത്തിന്റെ പുതുവാതിൽ തുറന്ന് ഡിവൈൻ മേഴ്സി ഞായറാഴ്ച ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിൽ “Hands of Mercy “ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു!

Leave a Reply