Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് വിയന്നായിൽ വൻ സ്വീകരണം.

മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് വിയന്നായിൽ വൻ സ്വീകരണം.

698
0

വിയന്നാ: ഇടയ സന്ദർശനത്തിൻ്റെ ഭാഗമായി ജൂൺ 29നു വിയന്നാ എയർപോർട്ടിലെത്തിയ കൊച്ചുപിതാവ് മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനെ ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി [AKCC], കെ. സി. വൈ. എൽ ഓസ്ട്രിയ, കിഡ്സ് ക്ലബ്ബ് വിയന്നാ ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു- ഓസ്ട്രിയൻ ക്നാനായക്കാരുടെ ആത്മിയ ഗുരു ഫാ. ജിജോ ഇലവുങ്ക ചാലിലും ബ്രദർ റോബിൻ കൂവപ്പള്ളിയും സന്നിഹിതരായിരുന്നു. എ. കെ. സി. സി പ്രസിഡന്റ്‌ രാജേഷ് കടവിൽ പിതാവിനു പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. എയർപോർട്ടിൽ നിന്നും പിതാവ് നേരെ എത്തിയത് റെൺവാൻ വെഗ്ഗിൽ കെ. സി. വൈ. എൽ ഓസ്ട്രിയ സംഘടിപ്പിച്ച മിറ്റിംഗിൽ പങ്കെടുക്കാ നാണു്. കെ. സി. വൈ. എൽ അംഗങ്ങൾ പുരാതനപ്പാ ട്ടിന്റെ അകമ്പടിയോടെ പിതാവിനെ ഹാളിലേക്കാനയിച്ചു. ക്നാനായ സമുദാ യത്തേക്കുറിച്ചും സീറോ മലബാർ സഭയേക്കുറിച്ചുമുള്ള യുവജനങ്ങളുടെ ചോദ്യങ്ങൾക്കു് പിതാവ് വ്യക്തമായി മറുപടി പറഞ്ഞ് മനസിലാക്കി കൊടുത്തു. ഫാ. ജിജോ എലവുങ്കചാലിലും ബ്രദർ റോബിൻ കൂവപ്പള്ളിയും സന്നിഹിതരായിരുന്നു.. കെ. സി. വൈ.എൽ. സംഘടിപ്പിച്ച സ്നേഹവിരുന്നിലും പങ്കെടുത്ത ശേഷമാണ് പിതാവ് യാത്രയായത് – KCYL Austria പ്രസിഡന്റ്‌ സ്റ്റീന വടക്കുംചേരിൽ സ്വാഗതവും ജനറൽ സെക്രട്ടറി മെലാനി കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.

ജൂൺ 30 നു് ഞായറാഴ്ച പിതാവിന്റെ ഇടയസന്ദർശനം പ്രമാണിച്ച് കമ്മ്യൂണിറ്റി ഡേ ആയി ആഘോഷിച്ചു.
വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബ്ബാന യോടെ പരിപാടികൾക്കു് തുടക്കം കുറിച്ചു. പിതാവിനെയും മറ്റ് സഹകാർമ്മിക രെയും പ്രദക്ഷിണം ആയി എ. കെ. സി. സി. അംഗങ്ങൾ ഗ്രോസ് എൻസേഴ്സ് ഡോർഫിലെ മരിയഷൂട്‌സ് ദേവാലയത്തിലേ ക്ക് ആനയിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഹൈലിഗൻ ക്രോയ്‌സ് സെമിനാരി ഡയറക്ടർ ഫാ. മാർട്ടിൻ ലൈറ്റ്നർ, മരിയ ഷൂട്സ് പള്ളി വികാരി ഫാ. അർക്കാഡിയൂസ് ബോറോവ്സ്‌കി, എ. കെ. സി. സി. യുടെ സ്പിരിച്ചൽ ഡയറക്ടർ ഫാ. ജിജോ ഇളവുങ്കച്ചാലിൽ,വിൻസഷ്യൻ സഭാഗം ആയ ഫാ. മാത്യു ഇയ്യാലയിൽ പിയാരിസ്റ്റെൻ സഭാഗമായ ഫാ. ഷൈൻ മുണ്ടുവേലിൽ എന്നിവർ സഹകാ ർമ്മികരായിരുന്നു. ഹൈലിഗെൻ ക്രോയ്‌സ് സെമിനാരി വിദ്യാർത്ഥികളായ ബ്രദേർസ് ശുശ്രുഷികളായിരുന്നു.

ബ്രദർ റോബിൻ കൂവപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ലിറ്റർജി കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കാഴ്ചസമർപ്പണവും ദിവ്യബലി ഭക്തി സാന്ദ്രമാക്കി – കുർബാന മദ്ധ്യേ വിൻസഷ്യൻ സഭാഗംങ്ങളായ ബ്രദർ അലക്സും ബ്രദർ റ്റാൻസനും പിതാവിൽ നിന്നും യൗപ്പദി യാ കൊനുസ പട്ടം സ്വീകരിച്ചു. കുർബാനക്ക് ശേഷം സെക്രട്ടറി ജോർജ് വടക്കുംചേരിലിൻ്റെ നേതൃത്വത്തിൽ എ. കെ. സി. സി. അംഗങ്ങൾ തയ്യാറാക്കിയ പിടിയും കോഴിയും സ്നേഹ വിരുന്നായി നൽകി -ഭക്ഷണത്തിന് ശേഷം നടവിളികളുടേയും പുരാതനപ്പാട്ടുകളുടേയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പിതാവിനെ പാരീഷ് ഹാളിലേക്കു ആനയിച്ചു.എ.കെ. സി.സി പ്രസിഡണ്ട് രാജേഷ് കടവിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ അഭിവന്ദ്യ കൊച്ചുപിതാവ് സന്ദേശം നല്കി. ഫാ. ജിജോ ഇലവുങ്കചാലിൽ ഫാ. ഷൈൻ മുണ്ടുവേലിൽ എന്നിവർ പ്രസംഗിച്ചു. യൂറോപ്പിൽ എത്തിയിട്ട് 50 വർഷം തികഞ്ഞ ബെന്നി – നാൻസി മാളിയേക്കൽ, ചാക്കോ – മേഴ്‌സി വട്ടനിരപ്പേൽ, തോമസ് – മോളി മുളക്കൽ എന്നീ മൂന്ന് കുടുംബങ്ങളെ പിതാവ് പൊന്നാട അണിയിച്ചു ആദരിച്ചു. നാല് മക്കളുള്ള എ. കെ. സി സി. യിലെ 4 കുടുംബങ്ങളെയും ആദരിച്ചു..

കെ. സി. വൈ. എൽ., കിഡ്സ്ക്ലബ് സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. പ്രസിഡണ്ട് രാജേഷ് കടവിൽ സ്വാഗതവും സെക്രട്ടറി ജോർജ് വടക്കുംചേരിൽ നന്ദിയും പറഞ്ഞു. സ്മിത വടക്കുംചേരിൽ പരിപാടി മോഡറേറ്റ് ചെയ്തു.കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ ദിവസങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന ഗായകസംഘം , ലിറ്റർജി കമ്മറ്റി, യൂത്ത് കമ്മറ്റി, കിഡ്‌സ്‌ ക്ലബ്ബ്, സൗണ്ട്സിസ്റ്റം,ഫോട്ടോ, എന്നീ എല്ലാവർക്കും ഫാ. ജിജോയും പ്രസിഡണ്ടും സെക്രട്ടറിയും പ്രത്യേകം നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Previous articleകല്ലറ: തറയില്‍ ലൂക്കോസ് (ലൂക്കാ പാപ്പന്‍) | Live Funeral Telecast Available
Next articleമലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വനിതകള്‍ക്കുള്ള ബോധവത്ക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു

Leave a Reply