ദൈവാശ്രയ ബോധത്തിലും വിശ്വാസത്തിലും യുവതലമുറയെ വാര്‍ത്തെടുക്കുവാന്‍ മാതാപിതാക്കള്‍ ദൈവകൃപക്കായി പ്രാര്‍ത്ഥിക്കണം എന്നും, ഭര്‍ത്താവിന്റെ കരം ഭാര്യയോടും, ഭാര്യയുടെ കരം ഭര്‍ത്താവിനോടും ചേര്‍ത്തു നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ കരം ആ കുടുംബത്തെ സംരക്ഷിക്കുമെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന്‍ ഒരുക്കിയ സ്വീകരണത്തിലാണ് പ്രസ്താവിച്ചത്. മറ്റുള്ളവരെ പരസ്പരം അംഗീകരിക്കുവാനും സ്‌നേഹിക്കുവാനും അകന്നു പോയവരെ കൂട്ടത്തില്‍ ചേര്‍ക്കുവാനും ഓരോരുത്തരും അസൂയയും അഹങ്കാരവും വെടിഞ്ഞ് ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വളര്‍ന്നു വരണമെന്നും ജോസഫ് പണ്ടാരശ്ശേരി ഉദ്‌ബോധിപ്പിച്ചു. അതിരൂപത അധ്യക്ഷന്‍ പുറപ്പെടുവിപ്പിക്കുന്ന ഇടയ ലേഖനം കല്‍പ്പന ആണെന്നും ആയതിനാല്‍ മാതൃ ഇടവകാഗത്വം സംബന്ധിച്ച് വ്യക്തമായ ഇടയ ലേഖനം മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പുറപ്പെടുവിച്ചത് പലരും വായിക്കാതെ നടത്തുന്ന അഭിപ്രായങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു.

കെറ്ററിങ് സെന്റ് എഡ്വാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ മുത്തുക്കുടകളുടെയും കത്തിച്ച തിരികളുടെയും താലപ്പൊലി ഏന്തിയ ബാലിക ബാലന്മാരുടെയും അകമ്പടിയോടെ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പ്രൊപ്പോസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജിന്‍സ് കണ്ടക്കാട്, കൈക്കാരന്മാരായ വിനോദ് ഒറ്റപ്ലാക്കല്‍, ജിജോ മണക്കുന്നേല്‍ എന്നിവര്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മികത്വം വഹിക്കുകയും ഫാ. ജിന്‍സ് കണ്ടക്കാട്, ഫാദര്‍ എല്‍വിസ് കോച്ചേരി എന്നിവര്‍ കാര്‍മികരായിരുന്നു. കുര്‍ബാനക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ ഓരോ കാര്യങ്ങളെയും കുറിച്ച് കൃത്യവും വ്യക്തവുമായ മറുപടി അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് പറഞ്ഞു. വേദപാഠ അധ്യാപകരെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ഇടവകയിലെ കുടുംബങ്ങളെ പ്രത്യേകമായ കണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേകമായ നന്ദിയും അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
സക്കറിയ പുത്തന്‍കുളം













