മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ക്രിസ്മസ് ദിനാഘോഷം നടന്നു. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞര്‍ലക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജെസി.എന്‍ .സി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പി കെ എം കോളേജ് പ്രൊ മനേജര്‍ റെവ. ഫാ. ജോയി കാട്ടിയങ്കല്‍, പി ടി എ പ്രസിഡന്റ് സണ്ണി സി ഇ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനീറ്റ ബിജു എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു സംസാരിച്ചു. 2022- 2023 അധ്യായന വര്‍ഷത്തിലെ കോളേജ് മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് അധ്യാപക വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.











