ഡാളസ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുന്നാള്‍ നവംബര്‍ 23 മുതല്‍ 26 വരെ ആഘോഷിക്കും.23 വ്യാഴാഴ്ച അമേരിക്കയിലെ താങ്ക്സ്ഗിവിങ് ഡേയില്‍ പൂര്‍വ പിതാക്കന്മാര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് പ്രത്യേക വിശുദ്ധ കുര്‍ബാനയോട് കൂടി തിരുന്നാളിന് ആരംഭം കുറിക്കും.24 വെള്ളിയാഴ്ച തിരുന്നാള്‍ കൊടിയേറ്റം മലങ്കര റീത്തിലുള്ള വിശുദ്ധ കുര്‍ബാന, 25 ശനിയാഴ്ച വൈകിട്ട് യൂത്ത് മാസ്സ്, വിവിധ മിനിസ്ട്രികളുടെ ഫുഡ് സെയില്‍, കൂടാരയോഗങ്ങളുടെ 2 മണിക്കൂറിലേറെ നീളുന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. 26 ഞായറാഴ്ച വൈകിട്ട് ആഘോഷമായ റാസ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം തുടര്‍ന്ന് സ്നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷം സമാപിക്കും. ഇടവകയിലെ നൂറോളം വനിതകളുടെ കൂട്ടായാമയാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്.













