എന്‍റെ സമുദായം എന്‍റെ അഭിമാനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തയ്യാറാക്കിയ 2026-ലെ ക്നാനായ കലണ്ടർ നാം ക്നാനായ യുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. പത്ത് ഫൊറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചെറുതും വലുതുമായ 53 ഇടവകകളിലായാണ് കലണ്ടറുകള്‍ പ്രധാനമായും കൂടാരയോഗങ്ങള്‍ കേന്ദ്രീകരിച്ചു വിതരണം നടത്തിയത്.പതിവുപോലെ പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കക്കൊണ്ടുള്ള കലണ്ടറിന്‍റെ ഈ വര്‍ഷത്തെ ചില പ്രത്യേകതകള്‍:
1. പുരാതന പാട്ടുകള്‍ക്കനുസൃതമായ കവര്‍ ചിത്രങ്ങള്‍.
2. ക്നാനായ-യഹൂദ ബന്ധങ്ങള്‍*
3. നാലു വര്‍ഷംകൊണ്ട് (2025-28)സമ്പൂര്‍ണ്ണമായും ബൈബിള്‍ വായിക്കുന്നതിനു വേണ്ട അദ്ധ്യായങ്ങള്‍ അതതു ദിവസങ്ങളില്‍.
4. എല്ലാ ക്നാനായ ഫൊറോനസമൂഹത്തെയും പ്രാര്‍ത്ഥനയിലോര്‍ക്കാന്‍ ഓരോ മാസവും പ്രത്യേക ദിനങ്ങള്‍.
5. 130-ഓളം ക്നാനായ പള്ളി പെരുന്നാളുകള്‍*.
6. പാണന്‍ പാട്ടിലെ ചേപ്പെടു ചരിത്രം.
7, കോട്ടയം രൂപത സ്ഥാപന ബൂള
8. സുറിയാനി പഠന മാതൃക
9. വ്യത്യസ്തമായ മറ്റു ചില ക്നാനായ പൈതൃകങ്ങള്‍*

ഏറെക്കുറെ പൂര്‍ണമായും വിതരണം പൂര്‍ത്തിയാക്കിയ ഇടവകകള്‍.
ചുങ്കം, മ്രാല, മാറിക, ഉഴവൂര്‍, പയസ് മൗണ്ട്, അരീക്കര, പുതുവേലി, വെളിയന്നൂര്‍, ഇടക്കോലി, ചേറ്റുകുളം, കുറുപ്പന്തറ, പൂഴിക്കോല്‍, ഞീഴൂര്‍, കല്ലറ ന്യൂ, പാഴുത്തുരുത്ത്, തൊട്ടറ, കോതനല്ലൂര്‍, മേമുറി, കല്ലറ, വെച്ചൂര്‍, മാന്നാനം, മകുടാലയം, കുറുമുള്ളൂര്‍, തിരുവന്‍വണ്ടൂര്‍, തെങ്ങേലി, കറ്റോട്, ഓതറ, കല്ലിശ്ശേരി, കുറ്റൂര്‍, പുനലൂര്‍, രാമമംഗലം മലങ്കര, പിറവം, രാമമംഗലം, വെള്ളൂര്‍, മാങ്ങിടപള്ളി, കാക്കനാട്. ചാരമംഗലം, ഇടയ്ക്കാട്, ഒളശ, വാകത്താനം, പാച്ചിറ, വെളിയനാട്, കിഴക്കേ നട്ടാശേരി, കാരിത്താസ്, മള്ളൂശേരി.
ഭാഗികമായി പൂര്‍ത്തീകരിച്ച ഇടവകകള്‍.
മണക്കാട്, മോനിപ്പള്ളി, മണ്ണൂര്‍, കിടങ്ങൂര്‍, പയ്യാവൂര്‍, എസ്.എച്ച് മൗണ്ട്. കേരളത്തിനു പുറമെ മുംബൈ, യുഎഇ, കാനഡ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരവധിയാളുകള്‍ ക്നാനായ കലണ്ടര്‍ വിതരണത്തിനായി കൊണ്ടുപോയിട്ടുണ്ട്. *സമുദായ വിചാരം ക്നാനായ ഹൃദയങ്ങളിലേക്ക് എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്* 2022-23-ല്‍ 12000-ത്തിലധികം മാര്‍ ക്നായി തോമയുടെ ചിത്രങ്ങളും 2024-ല്‍ 10000-ത്തോളം ക്നാനായ കലണ്ടറുകളും നേരത്തെ സമുദായ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരുന്നു.
By – ടിബിന്‍ പുളിന്തൊട്ടിയില്‍.












