അമനകര (താമരക്കാട്): സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2026 ജനുവരി 3, 4 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. 2026 ജനുവരി 03 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ലദീഞ്ഞ് താമരക്കാട് കുരിശു പളളിയില്‍ (റവ.ഫാ കുര്യന്‍ തട്ടാറുകുന്നേല്‍). തുടര്‍ന്ന് പ്രദക്ഷിണം 7.30 ന് ആനിച്ചുവട് കുരിശു പളളിയില്‍ ലദീഞ്ഞ് (റവ.ഫാ ടോമി അഗസ്റ്റിന്‍ നെല്ലുവേലില്‍). തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.45 ന് പ്രസംഗം പളളിയില്‍ (റവ.ഫാ റെന്നി കട്ടേല്‍). തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ ജോസഫ് ഈഴാറാത്ത്). പ്രധാന തിരുനാള്‍ ദിനമായ ജനുവരി 04 ഞായറാഴ്ച രാവിലെ 9.30 ന് റവ.ഫാ ജിതിന്‍ വല്ലൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ ജിബിന്‍ മണലോടിയില്‍, റവ.ഫാ സൈജു മേക്കര, റവ.ഫാ എബിന്‍ വട്ടക്കൊട്ടയില്‍, റവ.ഫാ സോജന്‍ പീക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (വെരി.റവ.ഫാ അലക്‌സ് ആക്കപ്പറമ്പില്‍).
Home ഇന്ത്യൻ വാർത്തകൾ അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം












