Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

294
0

പുന്നത്തുറ: ചരിത്രപ്രസിദ്ധവും കോട്ടയം അതിരൂപതയുടെ മൂന്നാമത്തെ ദൈവാലയവുമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ 2025 ഡിസംബര്‍ 31, 2026 ജനുവരി 1 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 31 ബുധനാഴ്ച വൈകിട്ട് 6.45 ന് ലദീഞ്ഞ് കുരിശുപളളിയില്‍ (റവ.ഫാ. ബോബിന്‍ നടുംതുണ്ടത്തില്‍ MSJ). തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9 മണിക്ക്‌ വചന സന്ദേശം (റവ.ഫാ.സൈജു പുത്തന്‍പറമ്പില്‍). തുടര്‍ന്ന് വേസ്പര (റവ.ഫാ ജിനു കാവില്‍) 9.45 ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ തോമസ് ഇടത്തിപ്പറമ്പില്‍) തുടര്‍ന്ന് കപ്ലോന്‍ വാഴ്ച. പ്രധാന തിരുനാള്‍ ദിനമായ 2026 ജനുവരി 01 വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ റവ.ഫാ ജിതിന്‍ വയലുങ്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. റവ.ഫാ ജെയിംസ് പൊങ്ങാനയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 11.45 ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ ജോര്‍ജ് ഊന്നുകല്ലേല്‍). തുടര്‍ന്ന് പ്രദക്ഷിണം.

Previous articleബിനു ജോസ് തൊട്ടിയിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌.
Next articleകോട്ടയം: കുറുപ്പന്തറ കമ്മാപറമ്പിൽ സി. ലിയ (SVM) | Live Funeral Telecast Available

Leave a Reply