Delhi Knanaya Catholic Mission Chaplaincy യുടെ ബാനറിൽ Department of Religious Education നടത്തിയ “ദർപ്പൺ 2023” നവംബർ 10 മുതൽ 14 വരെ തിയതികളിൽ ജലന്തർ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. 06 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 45 കുട്ടികളും, വൈദികരും സന്യസ്ഥരും അധ്യാപകരും ഏതാനും മാതാപിതാക്കന്മാരും അടങ്ങുന്ന സംഘമാണ് ഈ വർഷത്തെ ദർപ്പണിൽ പങ്കുചേർന്നത്. ട്രിനിറ്റി കോളേജ് ഓഫ് ഇൻസ്റ്റിറ്റൂട്സിന്റെ ഡയറക്ടർ ഫാ. പീറ്റർ കാവുംപുറം *ദർപ്പൺ 2K23* യുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. Delhi Canaanite Society വർഷങ്ങളായി Delhi -NCR ൽ താമസിക്കുന്ന ക്നാനായ കത്തോലിക്ക കുട്ടികൾക്കായി നടത്തിവന്നിരുന്ന ദർപ്പൺ എന്ന പ്രോഗ്രാം ഈ വർഷം DCS ന്റെയും DKCM ന്റെയും പൂർണ്ണ പിന്തുണയോടെ DKCM Chaplaincy Department of Religious Education ഏറ്റെടുത്ത് നടത്തുകയായിരുന്നു. ദർപ്പൺ 2023 ഏറെ അനുഗ്രഹപ്രദമായിരുന്നു എന്ന് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ലഭ്യമായത്. ആത്മീയ മാനസിക ഭൗതിക മേഖലകളിൽ എങ്ങനെ ഒരു വിദ്യാർത്ഥി വളർന്നുവരണമെന്ന് മനസ്സിലാക്കി തരുന്ന വിധത്തിൽ ആയിരുന്നു ക്യാമ്പ് ക്രമീകരിക്കപ്പെട്ടത്. കൂടാതെ സഭാ സമുദായ കാഴ്ചപ്പാടുകൾ എങ്ങനെ ഒരു വിദ്യാർഥിയിൽ ഉണ്ടായിരിക്കണം അതിനോട് എങ്ങനെയായിരിക്കണം ഒരു വിദ്യാർത്ഥിയുടെ ആഭിമുഖ്യം എന്ന് ഈ ക്യാമ്പിലൂടെ അവർക്ക് മനസ്സിലാക്കുവാൻ സാധിച്ചു.
വിശുദ്ധ കുർബാനയും ആത്മീയമായ അനുഭവങ്ങളും, അതിപ്രഗൽഭരായ ആളുകളുടെ ക്ലാസുകളും Entertainment പ്രോഗ്രാമുകളും one day picnic ക്കും അടങ്ങിയതായിരുന്നു ദർപ്പൺ പ്രോഗ്രാം. ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ക്യാമ്പിൽ വരികയും വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുകയും ഏവരോടും കുശലം അന്വേഷിക്കുകയും ചെയ്തു. Best Camper boy *Steve Tommy*യും best Camper girl *Aleena Jomy* യും തിരഞ്ഞെടുക്കപ്പെട്ടു. Most punctual *Able Jijo*, Best girl leader *Rona Sabu* Best boy leader *Bilbil Tomy* , Most active participant *Albert Biju,* Most courteous *Jisna Roji Michael* , Most active boy in prayers *Ashin C Bijo* , Most active girl in prayers *Grace Tommy* , Best Animator *Mrs Sarli Jose* , Best dancer *Aashik Joseph Biju*, Most vibrant person *Tesia Manoj* , Best actor *Rezon Luke Raju*, Best actress *Ashy Susan Biju*, Best sports boy *ടtavin Jose* , Best sports girl *Aleesha Jomy*, best singer *Judith Maria Jose* , best speaker *Alfred Joseph* and *Annet Mathai* , best cultural all rounder *Medwin Jose* എന്നിങ്ങനെ ക്യാമ്പിൽ തിളങ്ങിയവരെ തിരഞ്ഞെടുക്കുകയും അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ ക്യാമ്പിൽ വെച്ച് നടത്തപ്പെട്ട വ്യത്യസ്തങ്ങളായ ഗ്രൂപ്പ് വ്യക്തിഗത മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി.
Program Chairman Fr Stephen J Vettuvelil ( DKCM Chaplain ), Program Advisor Mr Mathew Mathai Parappanattu, Coordinators, Fr Samuvel Animoottil, Fr Mathukutty Kulakkattukudiyil, Sr Libi SJC, Mr Raju P J Parappallil, Mr Tomy Tharayil, Sr Gladis SJC, Sr Prasant SJC, Sr Sona SJC
Mr George Stephen Uthirakallamkal, Mr Mathew Thomas Chalappillil, Mrs Sarli Jose Karamakuzhiyil , Mrs Molly Mathew Chalappillil, Mrs Thushara Vinod, Mr Albil Tomy Tharayil എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.











