Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷൻലീഗ് Athletics 2025 നടത്തപ്പെട്ടു

ചെറുപുഷ്പ മിഷൻലീഗ് Athletics 2025 നടത്തപ്പെട്ടു

121
0

കോട്ടയം: അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല സ്പോർട്സ് മത്സരങ്ങൾ Athletics 2025 കോട്ടയം എസ്.എച്ച്. മൗണ്ട് സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. തിരുഹൃദയ ദാസസമൂഹ സുപ്പീരിയർ ജനറൽ പെരിയ ബഹുമാനപ്പെട്ട ജോസ് കന്നുവെട്ടിയേൽ അച്ചൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ശ്രീ മാത്തുക്കുട്ടി സണ്ണി അധ്യക്ഷത വഹിക്കുകയും പതാക ഉയർത്തുകയും ചെയ്തു. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും എസ്.എച്ച്. മൗണ്ട് പള്ളി വികാരിയും ശാഖ ഡയറക്ടറുമായ ബഹുമാനപ്പെട്ട ജോസ് ചിറയിൽപുത്തൻപുരയിൽ അച്ചൻ ആമുഖസന്ദേശം നൽകുകയും ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പിറവം ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും വെള്ളൂർ മറ്റക്കര എന്നീ ശാഖകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പിറവം മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കടുത്തുരുത്തി മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദേശീയ പ്രസിഡൻ്റ് ശ്രീ സുജി പുല്ലുകാട്ട്, വൈസ് ഡയറക്ടർ സി. അനു ഒരപ്പാങ്കൽ, സെക്രട്ടറി ശ്രീ എബ്രഹാം സജി പഴുമാലിൽ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് നെസ്റ്റ ബിനോയ്, ജോയിൻ്റ് സെക്രട്ടറി ജോസിനി ജോൺസൺ, റീജണൽ ഓർഗനൈസർ മെൽവിൻ മാത്യു എന്നിവർ സന്നിഹിതനായിരുന്നു. ഓർഗനൈസർ ശ്രീ ഷിജു മണ്ണുകുന്നേൽ എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.

Previous articleകോട്ടയം അതിരൂപതാ വൈദികരുടെ സ്ഥലം മാറ്റം
Next articleഎറണാകുളം: ഒറ്റതൈക്കല്‍ ജിജി ഏബ്രഹാം

Leave a Reply