Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.

മെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.

865
0

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു നടത്തിയ ദശാബ്‌ദി തിരുനാൾ, വളരെ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്‌ധി തിരുനാളിൽ പങ്കെടുത്തത്, ഒരുവർഷമായി, ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടു, ഇടവകതലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനവും, മെൽബണിൽ ഇപ്പോൾ നിലനിൽക്കുന്ന ഐക്യകാഹളനാദത്തിന്റെ അഭംഗുരമായ കാഴ്ചയുമായി മാറി. ഒക്ടോബർ 1 ഞായർ ഉച്ചക്ക് 3 മണിക്ക്, ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തി. മെൽബണിൽ ആദ്യമായി നടത്തിയ തിരുനാൾ റാസ കുർബാനയ്ക്ക്, കോട്ടയം അതിരൂപതാ സഹായമെത്രാൻ, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.

ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു, മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്‌ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, ക്യാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ, ഫാ. ജെയിംസ് അരീച്ചിറ, ഫാ തോമസ് പേരുംകാട്ടിൽ തുടങ്ങിയവർ സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന വർണ്ണാഭമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ . വർഗീസ് കുരിശിങ്കൽ നേതൃത്വം നൽകുകയും, ഫാ. വർഗീസ് വാവോലി വിശുദ്ധകുർബ്ബാനയുടെ ആശിർവാദം നൽകുകയും ചെയ്തു. തുടർന്ന് തിരുനാളിൽ പങ്കെടുത്ത എല്ലാവരും സ്നേഹവിരുന്നിലും പങ്കുചേർന്നു.
ഇടവകാംഗങ്ങളായ 37 കുടുംബങ്ങൾ പ്രെസുദേന്തിമാരായാണ് ഈ ദശാബ്‌ദി തിരുന്നാൾ ആഘോഷമാക്കിയത്.

സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്‌സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി. ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ , സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, തിരുനാൾ ജനറൽ കൺവീനർ ബിനീഷ് തീയത്തേട്ട് , പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ബിനീഷ് മുഴിച്ചാലിൽ, ആക്റ്റിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുനാൾ & പത്താം വാർഷിക കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ്, ഈ തിരുനാൾ ഇത്രയധികം മംഗളകരമായി പര്യവസാനിക്കുവാൻ കാരണമായത്.

Previous articleഷിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയ പുനഃസ്ഥാപനത്തിനുള്ള ഫണ്ട് റൈസിംഗ് കിക്കോഫ് അവിസ്മരണിയമായി
Next articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

Leave a Reply