Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃസംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

871
0

നീണ്ടൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ കൈപ്പുഴ ഫൊറോനയിലെ ഭാരവാഹികളുടെ നേതൃസംഗവും ഫൊറോന വാര്‍ഷികവും സംഘടിപ്പിച്ചു. കെ സി ഡ ബ്ല്യൂ എ കൈപ്പുഴ ഫൊറോന പ്രസിഡന്റ് ഷൈനി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ സി.ഡബ്ല്യൂ.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, ഫൊറോന ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ഫ്രാന്‍സി എസ്.ജെ.സി, ഫൊറോന സെക്രട്ടറി മോളി ജോജോ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന യൂണിറ്റ് ഭാരവാഹികളും യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.

Previous articleമെൽബണിൽ ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
Next articleചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Funeral Telecast Available

Leave a Reply