Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA കൺവൻഷൻ ; ബലിയർപ്പണ വേളയിൽ സുന്ദര ഗാനങ്ങളുമായി അനുഗ്രഹീത ഗായകരുടെ ഗായകസംഘം

UKKCA കൺവൻഷൻ ; ബലിയർപ്പണ വേളയിൽ സുന്ദര ഗാനങ്ങളുമായി അനുഗ്രഹീത ഗായകരുടെ ഗായകസംഘം

180
0

വീണ്ടുമൊരു കൺവൻഷൻ എന്ന ക്നാനായ മക്കളുടെ സുന്ദരായ ഒത്തുചേരൽ.പതിവുപോലെ ദിവ്യബലിയോടെ കൺവൻഷന് തുടക്കമാവുന്നു. ദൈവത്തിൻ്റെ സ്വന്തം ജനം-ദൈവം കാത്തുപരിപാലിയ്ക്കുന്ന ജനം-ദൈവത്തെ മറക്കാത്ത ജനം-കമ്പുകളും കവുങ്ങുകളും വെട്ടി ബലിപീഠമുണ്ടാക്കി കുടിയേറ്റത്തിൻ്റെ ആദ്യനാളുകളിൽ ദിവ്യബലിയർപ്പിച്ച ജനം, വീണ്ടും കൃതഞ്ജതാ ബലിയർപ്പിച്ച് കൺവൻഷന് തുടക്കം കുറിയ്ക്കുന്നു. ബലിയർപ്പണ വേളയിൽ കാൽവരി മലയിലേയ്ക്ക് വാതിൽ തുറന്ന് ദിവ്യബലിയിൽ പങ്കെടുക്കുന്നവരുടെ മനസ്സുകളെ ദൈവത്തിലേയ്ക്ക് നയിക്കാൻ മനോഹരമായ ഗാനങ്ങളുമായി ഗായക സംഘം ഒരുങ്ങുന്നു.കാഹളനാദത്തോടെ അവിടുത്തെ സ്‌തുതിയ്ക്കുവിൻ,തന്ത്രികളും കുഴലുകളും കൊണ്ട് അവിടുത്തെ സ്‌തുതിയ്‌ക്കുവിൻ,കർത്താവിന് പുതിയ കീർത്തനം ആലപിയ്ക്കുവിൻ ഭൂമി മുഴുവൻ കർത്താവിനെ സ്‌തുതിയ്ക്കട്ടെ, ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ, ഗാനാലാപനങ്ങളാൽ പൂർണ്ണ ഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിയ്ക്കുവിൻ, തുടങ്ങിയ ദൈവ വചനങ്ങളോർപ്പിച്ച് ബലിയർപ്പണം ഭക്തിസാന്ദ്രമാക്കുവാൻ, അനുഗ്രഹീതരായ ഗായകരുടെ ഒരു വലിയ സംഘമാണ് ഗായകസംഘത്തിൽ അണിചേരുന്നത്

ജൂബിലി നിറവിലെത്തുന്ന UKKCA യുടെ ഗായകസംഘത്തിലെ അംഗങ്ങളാകാൻ കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഗായകസംഘമാണ് തയ്യാറെടുക്കുന്നത്. അടുത്തും അകലെമുമുള്ള നിരവധി യൂണിറ്റുകളിലെ അംഗങ്ങൾ ഗായകസംഘത്തിൽ അംഗമാകാൻ മുന്നോട്ട് വരുന്നു എന്നതിനപ്പുറം ദൂരെയുള്ള യൂണിറ്റുകളിലെ അംഗങ്ങൾ കൺവൻഷൻ വേദിയ്ക്കു സമീപം താമസവും ബുക്ക് ചെയ്തു കഴിഞ്ഞു. നാഷണൽ കൗൺസിൽ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ തികഞ്ഞ ആത്‌മവിശ്വാസത്തോടെ കൺവൻഷനൊരുങ്ങുകയാണ് മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ, ലീനുമോൾ ചാക്കോപ ജോബി നാരകത്തിനാംകുന്നേൽ,അനൂപ് അലക്സ്,ഫെലിക്സ് അബ്രഹാം, മോൻസി തോമസ്, സിബി കണ്ടത്തിൽ, സിറിൾ പനംകാല എന്നിവരുടെ നേതൃത്വത്തിലുള്ള സെൻട്രൽ കമ്മറ്റി.

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

Previous articleമാര്‍ മാത്യു മൂലക്കാട്ടിന് വിയന്നയില്‍ സ്വീകരണം ; ബ്രദര്‍ റോബിന്‍ കൂവപ്പള്ളിക്ക് സബ് ഡീക്കന്‍ പട്ടം
Next articleകൈപ്പുഴ: വലിയപുത്തന്‍പുരയില്‍ ജോയി മാത്യു

Leave a Reply