Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ‘My Mom, My Blessing’ പോസ്റ്റർ മത്സര വിജയികൾക്കും പങ്കെടുത്തവർക്കും...

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ‘My Mom, My Blessing’ പോസ്റ്റർ മത്സര വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനം

70
0

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML (Cherupushpa mission League) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “My Mom, My Blessing” പോസ്റ്റർ മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കും ജൂൺ 14-ന് ഞായറാഴ്ച രാവിലെ 10.00-ന് നടന്ന ദിവ്യബലിക്കുശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്മയോടുള്ള സ്നേഹവും ആദരവും കലാസൃഷ്ടികളിലൂടെ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയ ഈ മത്സരം മികച്ച പ്രതികരണമാണ് നേടിയത്. വിവിധ വിഭാഗങ്ങളിലായി 55-ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ, എല്ലാ കുട്ടികളുടെയും സർഗാത്മകതയും പരിശ്രമവും മാതൃസ്നേഹത്തോടുള്ള ആദരവും പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളോടും നന്ദി അറിയിച്ച CML യൂണിറ്റ് വൈസ് പ്രസിഡന്റ് അബിഗയിൽ കണ്ടച്ചാൻപറമ്പിൽ, പരിപാടി വിജയകരമാക്കുന്നതിൽ സഹകരിച്ച മാതാപിതാക്കളെയും മത്സരത്തിനുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഡോളി ആന്റിയെയും അനിഷ ആന്റിയെയും പ്രത്യേകം നന്ദിപൂർവം അനുസ്മരിച്ചു.CML സ്പിരിച്വൽ ഡയറക്ടറായ ഫാ. അനീഷ് മാവേലി പുത്തൻപുരയുടെ സാന്നിധ്യത്തിൽ,ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ ആഗ്ര മിഷനിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ സുനിൽ കുഴിപറമ്പിൽ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളുടെ പേരുകൾ CML എക്സിക്യൂട്ടീവ് അംഗം അബിഗയിൽ കണ്ടച്ചാൻപറമ്പിൽ പ്രഖ്യാപിച്ചു.

വിജയികൾ യഥാക്രമം: Teens Ministry വിഭാഗം, ഒന്നാം സ്ഥാനം – ടോം പ്ലാത്തനത്ത്

രണ്ടാം സ്ഥാനം – മറിയൻ കരിക്കുളം

മൂന്നാം സ്ഥാനം – അലെക്സിയ കരിക്കുളം

CML വിഭാഗം, ഒന്നാം സ്ഥാനം – നയോമി കവലക്കൽ ,രണ്ടാം സ്ഥാനം – ജുവൽ റൊണാൾഡ് പൂകുമ്പേൽ, മൂന്നാം സ്ഥാനം (സംയുക്തമായി) – നെവിൻ ഒഴുങ്ങാലി, എയ്ഡൻ എബ്രഹാം പുത്തൻപുരയ്ക്കൽ

HCM വിഭാഗം, ഒന്നാം സ്ഥാനം – മെലിസ ടോം വഞ്ചിത്താനം,രണ്ടാം സ്ഥാനം – സ്റ്റീവ് ടിനു തോമസ് പൊങ്ങാന, മൂന്നാം സ്ഥാനം – എലിഷ വെറ്റിക്കാട്ടിൽ എന്നിവർ ആണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ പരിശ്രമത്തെയും സർഗാത്മകതയെയും മാനിച്ച് പങ്കാളിത്ത സമ്മാനങ്ങളും വിതരണം ചെയ്തു.

കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃദിനത്തിന്റെ മഹത്വം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ അഭിപ്രായപ്പെട്ടു മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിലും പരിപാടികൾ ഏകോപിപ്പിക്കുന്നതിനും യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ സൂര്യ കരികുളം എന്നിവർ ആത്മാർത്ഥമായി പ്രവർത്തിച്ചു .ഇടവക ട്രസ്റ്റിമാരായ സേവിയർ നടുപറമ്പിൽ, ജോബി പോളക്കൻ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സണ്ണി കണ്ണാലയിൽ, പി.ആർ.ഒ. റോയ് ചേലമലയിൽ, DREമാർ, മതാധ്യാപകർ എന്നിവർ നൽകിപ്പോരുന്ന സഹകരണം സെന്റ് മേരീസ് CML യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും വിജയത്തിന് കരുത്തേകുന്നതായി സംഘാടകർ അറിയിച്ചു.

Previous articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗ വാർഷികവും, അവാർഡ് വിതരണവും നടത്തി
Next articleഅനുഗ്രഹപ്രഭയിൽ ഡാളസ് ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിധ്യാനം

Leave a Reply