കോട്ടയം അതിരൂപതയിൽ കൂടാരയോഗത്തിന് 1990 ൽ തുടക്കം കുറിച്ച ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗത്തിന്റെ 36-) മത് വാർഷിക ആഘോഷങ്ങൾ 2026 ജൂൺ 14, ഞായറാഴ്ച രാവിലെ അംഗങ്ങളുടെ കാഴ്ചവെയ്പോടും വിശുദ്ധ കുർബാനയോടും കൂടി ആരംഭിച്ചു. കഴിഞ്ഞ വർഷം ഇടവകയിൽ മരണം മൂലം വേർപെട്ടവരെ ഓർമ്മിച്ച് ഒപ്പീസ് നടത്തി പ്രാർത്ഥിച്ചു. തുടർന്ന് കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് പതാക ഉയർത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം കൾച്ചറൽ സെന്ററിൽ കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് ജോസ് പ്ലാത്താനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി ജെയിംസ് കച്ചുപറമ്പിൽ വാർഷിക റിപ്പോർട്ടും ട്രെഷറർ മാത്യു കിഴക്കേപ്പുറം വാർഷിക കണക്കും അവതരിപ്പിച്ച് പാസാക്കി.പേരൂർ കാസാ മരിയ സെന്ററിന്റെ സൂപ്പീരിയറും മാറിക പള്ളി ഇടവകാംഗവുമായ ഫാ. ജോർജ് പുറമഠത്തിൽ അനുഗ്രഹ പ്രഭാഷണവും ജോസ്ഗിരി കോൺവെൻറ് മദർ സി. ഷെറിൻ ആശംസാ പ്രസംഗവും നടത്തി.

ഇടവകയിൽ 10, 12, ഡിഗ്രി ക്ലാസ്സുകളിൽ മികച്ച വിജയം നേടിയവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ച. ഇടുക്കി DYSP ആയി ചുമതയേറ്റ ഇടവകാംഗം ശ്രീ. തോമസ് കോലോത്തിനെയും സൗത്ത് ഇന്ത്യ പോളിടെക്നിക് കായിക മേളയിൽ സ്വർണ്ണ മെഡൽ ജെതാവ് പിന്റോ സോണി മാടുകുത്തിയേലിനെയും ചടങ്ങിൽ ആദരിച്ചു. ഇടവകയിലെ മികച്ച അടുക്കള തോട്ടത്തിനുള്ള എൻഡോവ്മെന്റിന് ശ്രീ. ജോസ് & ഡെയ്സി പഴേമ്പള്ളിൽ ദമ്പതികൾ അർഹരായി. വൈസ് പ്രസിഡന്റ് ഐസനോവർ മുകളേൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റോസിലി വാരാപ്പുഴ യോഗത്തിന് നന്ദിയും പറഞ്ഞു. ഇടവകയിലെ ഏറ്റവും മുതിർന്ന സ്ത്രീ മറിയം തോമസ് ചെറുവള്ളിലിനെയും (106 വയസ്) ഏറ്റവും മുതിർന്ന പൗരൻ T O സൈമൺ പറമ്പേട്ടിനെയും (88 വയസ്) വികാരി ഫാ. ലൂക്ക് കരിമ്പിൽ കൂടാരയോഗ ഭാരവാഹികളോടൊപ്പം ഭവനത്തിൽ ചെന്ന് പൊന്നാടയണിയിച്ചും മധുരം നൽകിയും ആദരിച്ചു. ഇടവകയിൽ ഈ വർഷം വിശ്വാസ പരിശീലനത്തിൽ 12-)o ക്ലാസ്സ് പാസ്സ് ആയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും തുടർന്ന് നടത്തുകയുണ്ടായി.

ബെന്നി കറത്തേടം
ഇടവക മീഡിയ കോർഡിനേറ്റർ
9497713137
Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗ വാർഷികവും, അവാർഡ് വിതരണവും നടത്തി












