Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: യൂണിറ്റുകളുടെ ആവേശത്തിൽ വിജയമുറപ്പിച്ച് സെൻട്രൽ കമ്മറ്റി: കരുതലും കാവലുമാകാൻ ഫുഡ് കമ്മറ്റിയംഗങ്ങൾ

കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: യൂണിറ്റുകളുടെ ആവേശത്തിൽ വിജയമുറപ്പിച്ച് സെൻട്രൽ കമ്മറ്റി: കരുതലും കാവലുമാകാൻ ഫുഡ് കമ്മറ്റിയംഗങ്ങൾ

209
0

വീണ്ടും ഒരു കൺവൻഷൻ കൂടി! ക്നാനായക്കാർ ക്നാനായക്കാരെ തേടിയെത്തുന്ന ക്നാനായക്കാരുടെ കൺവൻഷന് ദിവസങ്ങൾ മാത്രം അവശേഷിയ്ക്കുമ്പോൾ ആശങ്കകളുടെ കാർമേഘങ്ങൾ അകലുകയാണ്. സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ വാക്കുകളിൽ ആത്‌മവിശ്വാസവും ശുഭ പ്രതീക്ഷയും മുഴങ്ങുന്നു. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് യൂണിറ്റുകളിൽ അലയടിയ്ക്കുന്നത്. ഏറ്റവും കൂടുതൽ കോച്ചുകൾ എത്തുന്ന കൺവൻഷനാവും 2026 July 4 ലെ കൺവൻഷനെന്നാണ് കരുതപ്പെടുന്നത്. കൺവൻഷൻ സെൻ്ററിനു സമീപമുള്ള ഹോട്ടലുകളിൽ നിരവധിയംഗങ്ങൾ താമസം ബുക്ക് ചെയ്തതുകൊണ്ട്, ഒരു കോച്ച് മാത്രം book ചെയ്തതുകൊണ്ട് ഇപ്പോൾ രണ്ടാമത് ഒന്നിന്കൂടെ ശ്രമിയ്ക്കുകയാണ് ന്യൂകാസിൽ യൂണിറ്റ് പ്രസിഡൻ്റ് ഷെല്ലി ഫിലിപ്പും ഈസ്റ്റ് സസക്സ് യൂണിറ്റ് പ്രസിഡൻ്റ് മനോജ് പൂതൃക്കയിലും. ബ്ലാക്ക്പൂൾ യൂണിറ്റിൽ നിന്നും ഇതാദ്യമായാണ് കൺവൻഷന് രണ്ട് കോച്ചുകൾ ബുക്ക് ചെയ്തിരിയ്ക്കുന്നത്. പൂൾ ആൻഡ് ബോൺമോത്ത്, BCN, ബാസിൽഡൺ, സ്‌റ്റോക്ക് ഓൺ ട്രൻഡ്, ലിറ്റിൽഹാംപ്റ്റൺ, ഇപ്സ്വിച്ച്, പ്രസ്‌റ്റൺ എന്നിവയുൾപ്പെടെ നിരവധി യൂണിറ്റുകളാണ് കോച്ച് ബുക്ക് ചെയ്തിരിയ്ക്കുന്നത്.

പ്രഭാതഭക്ഷണമേകുന്നതുമുതൽ സദാസമയവും തുറന്നിരിയ്ക്കുന്ന അനേകം ഭക്ഷണ സ്‌റ്റാളുകളുമായി, അയ്യായിരത്തിലേറെ ആളുകൾക്ക് ഒരേ സമയം ഇഷ്‌ടവിഭവങ്ങൾ മിതമായ നിരക്കിൽ മുടക്കമില്ലാതെ നൽകുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഫുഡ് കമ്മറ്റിയംഗങ്ങൾ ഏറ്റെടുക്കുന്നത്. കേരളീയ ഭക്ഷണവിഭവങ്ങളുടെ കലവറയും കുട്ടികൾക്കായി ഇംഗ്ലീഷ് ഭക്ഷണവും സദാ സമയവും ലഭിയ്ക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഫുഡ് കമ്മറ്റിയംഗങ്ങൾ സന്നദ്ധരാവുകയാണ്. സ്വാഗത നൃത്തത്തിനും സമുദായ റാലിയ്ക്കും ശേഷം സ്‌റ്റാളുകളിലുണ്ടാവുന്ന വൻ തിരക്കിനെ നേരിടാൻ ഫുഡ് കമ്മറ്റിയംഗങ്ങൾ കച്ച മുറുക്കുന്നു.

UKKCA ജോയൻ്റ് ട്രഷറർ മോൻസി തോമസാണ് ഫുഡ് കമ്മറ്റി കൺവീനർ. സ്‌കാർബറോ യൂണിറ്റിലെ ജിമ്മോൻ ആടുപാറയിൽ, ലിവർപൂൾ യൂണിറ്റിലെ ലാലു തോമസ്, BCN യൂണിറ്റിലെ ജോസ്മോൻ വലിയവെളിച്ചത്തിൽ, കവൻട്രി ആൻഡ് വാർവിക് ഷയർ യൂണിറ്റംഗങ്ങളായ ടാജ് തോമസ് പെരുമ്പേൽ, ജയൻ പീറ്റർ, ബെന്നി ജയിംസ്, ബർമിംഗ്ഹാം യൂണിറ്റിലെ ജസിൻ ജോൺ, നോട്ടിംഗ്ഹാം യൂണിറ്റിലെ ചാർളി ചാക്കോ, ഹോർഷം & ഹേവാർഡ്സ്ഹീത്ത് യൂണിറ്റിലെ ലൂക്കോസ് തോമസ് , ഓക്‌സ്ഫോർഡ് യൂണിറ്റംഗം ലാലു ചാക്കോ, യോർക്ഷയറിലെ ജയ്‌മോൻ ജോസ് എന്നിവരാണ് ഫുഡ് കമ്മറ്റിയംഗങ്ങൾ.

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

Previous articleകേരളാ നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, സംസ്ഥാന ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിനും സ്വീകരണവും ആദരവും നല്‍കി കെ.എസ്.എസ്.എസ്
Next articleന്യൂയോർക്ക്: ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്) | Live Wake & Funeral Services Available

LEAVE A REPLY