കെ.സി.വൈ.എൽ സംഘടനയുടെ 2024-26 പ്രവർത്തന വർഷത്തിലെ 7-ാമത് സെനറ്റ് സമ്മേളനം കരിങ്കുന്നം, സെന്റ്. അഗസ്റ്റിൻ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പാരിഷ് ഹാളിൽ വച്ച് ഏപ്രിൽ മാസം 18-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എൽ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും കെ.സി.വൈ.എൽ കരിങ്കുന്നം യൂണിറ്റ് ചാപ്ലയിൻ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയിൽ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, വൈസ് പ്രസിഡന്റ് നിതിൻ ജോസ് നന്ദിയും അറിയിച്ചു.ചുങ്കം ഫൊറോന ചാപ്ലയിൻ റവ ഫാ എബിൻ കവുങ്ങുംപാറയിൽ, പടമുഖം ഫൊറോന ചാപ്ലയിൻ റവ ഫാ സൈജു പുത്തൻ പറമ്പിൽ എന്നിവർ പങ്കെടുത്തു.തുടർന്നു നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എൽ ജനറൽ സെക്രട്ടറി ചാക്കോ ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ആൽബിൻ ബിജു വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
ബിജു ഉതുപ്പ്- നവീകരണ സമിതി കേസിൽ കോട്ടയം അതിരൂപതയ്ക്ക് എതിരെ ഉണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ വിധിയിലുള്ള ഞെട്ടലും വേദനയും പ്രകടിപ്പിക്കുന്നതിനോടൊപ്പം എന്ത് തന്നെ സംഭവിച്ചാലും ക്നാനായ സമുദായത്തിന്റെ അടിസ്ഥാനമായ എൻഡോഗമിയിൽ അടിയുറച്ചു നിൽക്കാൻ എല്ലാ ക്നാനായ യുവജനങ്ങളോടും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം കെസിവൈഎൽ സെനററ്റ് ഒന്നടങ്കം പാസ്സാക്കി. കെസിവൈഎൽ മുൻ പ്രസിഡന്റും ഡയറക്ടറുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ സാറിന്റെ നിര്യാണത്തിൽ അനുശോചന പ്രമേയം, CAUS നെ രൂപതാ സംഘടനയായി വളർത്തിയെടുക്കുന്നതിൽ വളരെയധികം പ്രവർത്തിച്ച നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതിരൂപമായിരുന്ന മുൻ അതിരൂപത സിസ്റ്റർ അഡ്വൈസർ ഗൊരെത്തിയമ്മയോടുള്ള അനുശോചന പ്രമേയം എന്നിവ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. കെസിവൈഎൽ അതിരൂപത ഭാരവാഹികളായ ജാക്സൺ സ്റ്റീഫൻ, അലൻ ബിജു, ബെറ്റി തോമസ് തുടങ്ങിയവരാണ് പ്രമേയം അവതരിപ്പിച്ചത്. വൈകുന്നേരം 05.30 ന് യോഗം അവസാനിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ സെനറ്റ് അംഗങ്ങൾക്കും കെ.സി.വൈ.എൽ സംഘടനയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കെ.സി.വൈ.എൽകോട്ടയം അതിരൂപത











