Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം | Live on KVTV

ബെൻസൻവിൽ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം | Live on KVTV

183
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ മാലാഖാക്കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ഭക്തി സാന്ദ്രമായി നടത്തപ്പെടും. മനോഹരവും ചിട്ടയായ ക്രമീകരണം കൊണ്ടു മാത്രമല്ല ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടുമാവണം തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണശുശ്രൂഷകൾ നടക്കേണ്ടതെന്ന് വികാരിയച്ചൻ അറിയിച്ചു. ക്നാനായ റീജിയൻ ഡയറക്റ്റർ ഫാ.തോമസ് മുളവനാൽ, സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹ കാർമ്മികരായി തിരുകർമ്മങ്ങളിൽ പങ്കെടുക്കും. ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് , മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ട്, അദ്ധ്യാപകരായ ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടത്തിൽ, കോർഡിനേറ്റർ നിതിൻ കുന്നുമ്പുറത്ത് എന്നിവർ നേതൃത്വം നൽകും.

ഈ വർഷം ഏയ്ബൽ എബ്രാഹം കൊച്ചു മണ്ണാന്തറ, ആഡലിൻ- ആഷ്‌ലിൻ വഞ്ചിപ്പുരയ്ക്കൽ,ആഷർ തോമസ് മുണ്ടുപാലത്തിങ്കൽ,സീയ ദീപു അരിക്കാട്ട്, എലീസ ജോസഫ്, ഹാന കുര്യച്ചൻ കരോട്ടുമന്നാകുളത്തിൽ, ഐസായ റ്റി സൈമൺ മുണ്ടപ്ലാക്കൽ, ജേയ്ക്കബ് എബ്രാഹം നെടുന്തുരുത്തിൽ,ജെയ്ഡൻ മാണിപറമ്പിൽ, ജെസീക്ക പുതുശ്ശേരിൽ, ജോനാഥൻ അഞ്ചുകണ്ടത്തിൽ, ജസ്റ്റിനജോൺ ഒറവക്കുഴിയിൽ, മീവൽ പുതുശ്ശേരിൽ, നോവ എബ്രാഹം കാരാപ്പിള്ളിൽ, നോവ തോമസ് കുന്നുമ്പുറത്ത്, റെയ്ലിൻ അന്ന കണ്ണാല, നീൽ ചെരുവിൽ, ജോനാഥൻ പ്ലാംപറമ്പിൽ, ആവ മേരി മേലാണ്ടശേരിൽ എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. തിരുക്കർമ്മങ്ങൾക്ക് ശേഷം ദൈവാലയ ഹാളിൽ കുട്ടികൾക്ക് സ്വീകരണവും കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ഇടവക ദൈവജനം മുഴുവൻ പ്രാർത്ഥനയോടെ ഈ പുണ്യദിനത്തിനായി ഒരുങ്ങണമെന്നും തിരുക്കർമ്മങ്ങളിൽ ആദ്യവസാനം പങ്കെടുക്കണമെന്നും ഈകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പ്രത്യേകം ഓർമിപ്പിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ

Previous articleKCYL 2024-26 പ്രവർത്തന വർഷത്തിലെ 7-ാമത് സെനറ്റ് സമ്മേളനം- ഗീവർഗീസ് മാർ അപ്രേം ഉദ്‌ഘാടനം ചെയ്തു
Next articleകെ.സി.എസ് ഷിക്കാഗോ ക്നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓർമ്മ ദിനം ആചരിച്ചു !

Leave a Reply