പുന്നത്തുറ: തെക്കേഒഴുങ്ങാലിൽ റ്റി.എൽ എബ്രാഹത്തിന്റെ (റിട്ട. സോർട്ടിങ്ങ് പോസ്റ്റുമാൻ, ഹെഡ് പോസ്റ്റ് ഓഫീസ് കോട്ടയം) ഭാര്യ ഫിലോമിന എബ്രാഹം (79) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (26.12.2025) രാവിലെ 10 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയിൽ. പരേത കരിങ്കുന്നം മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സോയിച്ചൻ (റിട്ട. ഹെഡ്മാസ്റ്റർ മണ്ണൂർ LPS മറ്റക്കര,) ഷിബിലി, ഷൈബി, ഷീന, സബിത (ടീച്ചർ GHWLPS വയല). മരുമക്കൾ : ഷോണി മുണ്ടുതറയിൽ പുന്നത്തുറ, പരേതനായ ഷാജി പേരോത്ത് മള്ളൂശ്ശേരി, ലൂക്കോസ് മേക്കാട്ടിൽ അരീക്കര, റെനോ കല്ലാനിക്കൽ മാറിക.













