Home ഇന്ത്യൻ വാർത്തകൾ ബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്

ബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്

201
0

കൈപ്പുഴ: വചനം മാംസം ധരിച്ചതിന്റെ 2025 ലെ ജൂബിലിയുടെ ഭാഗമായി കൈപ്പുഴ കെ സി വൈ എല്‍ – ന്റെ നേതൃത്വത്തില്‍ ഫൊറോനാ തലത്തില്‍ ബൈബിള്‍ വായന മത്സരം സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 18 യുവജനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 21 ബൈബിള്‍ ഞായര്‍ ദിനത്തില്‍ കോട്ടയം രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ മാത്യു മണക്കാട്ടിന്‍്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം കൈപ്പുഴ കെ സി വൈ എല്‍ യുവജനങ്ങള്‍ എഴുതി തയ്യാറാക്കിയ ബൈബിള്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടത്തിയ ബൈബിള്‍ വായന മത്സരത്തില്‍ നെവിന്‍ ലൂക്ക് മാത്യു കൈപ്പുഴ, അല്‍വിന്‍ ജോജി വരകുകാലായില്‍ കല്ലറ, റിയ സാജു പൂഴികുന്നേല്‍ കുറുമുള്ളൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കാഷ് പ്രൈസുകള്‍ നല്‍കി.പങ്കെടുത്ത എല്ലാവര്‍ക്കും ബൈബിള്‍ കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൈപ്പുഴ യൂണിറ്റ് ചാപ്ളയ്ന്‍ ഫാ. സാബു മാലിതുരുത്തേല്‍, അസി വികാരി ഫാ ജെഗിന്‍ കോളങ്ങായില്‍ ,ഡയറക്ടര്‍ മാത്യു മംഗളാംകുന്നേല്‍ സിസ്റ്റര്‍ അഡൈ്വസര്‍ സി.സ്റ്റാര്‍ലിറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. കെ സി വൈ എല്‍ അതിരൂപത ട്രഷററും കൈപ്പുഴ യൂണിറ്റ് പ്രസിഡന്‍്റുമായ ആല്‍ബിന്‍ ബിജു, സെക്രട്ടറി ക്രിസ്റ്റി മനോ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Previous articleസംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleഏറ്റുമാനൂർ ഇടവകയിൽ “ബാരെക്മോർ ഫെല്ലോഷിപ്” കൂട്ടായ്മ

Leave a Reply