Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ ഇടവകയിൽ “ബാരെക്മോർ ഫെല്ലോഷിപ്” കൂട്ടായ്മ

ഏറ്റുമാനൂർ ഇടവകയിൽ “ബാരെക്മോർ ഫെല്ലോഷിപ്” കൂട്ടായ്മ

326
0

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ 56 വയസിനു മുകളിൽ പ്രായമുള്ളവരുടെ സംഘടനയായ ബാരെക്മോർ ഫെല്ലോഷിപ് ക്രിസ്മസ് ആഘോഷങ്ങളോടെ കൂട്ടായ്മ നടത്തി. പ്രസിഡന്റ്‌ സിബി ഐക്കരത്തുണ്ടതിലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ രക്ഷാധികാരികൂടിയായ ഇടവക വികാരി ഫാ. ലൂക്ക് കരിമ്പിൽ സന്ദേശം നൽകി. സെക്രട്ടറി സാബു കരിശ്ശേരിൽ ട്രഷറാർ രാജു പുളിക്കൽ എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് നേതൃത്വം നൽകി.ജന്മദിനാഘോഷവും വിവിധ മത്സരങ്ങളും ഭാഗ്യശാലിയെ കണ്ടെത്തലും കലാപരിപാടികളും സ്നേഹവിരുന്നും യോഗത്തിന് മാറ്റ് കൂട്ടി. ഇടവകയിലെ മുതിർന്ന പൗരൻമാരുടെ ആൽമീയവും ശാരീരികവും മാനസികവുമായ ഉയർച്ചക്ക് ഉതകുന്ന പ്രവർത്തനങ്ങളും പരസ്പര ഷേമവും മറ്റും ലക്ഷ്യമായാണ് ഈ കൂട്ടായ്മ രൂപീകൃതമായിരിക്കുന്നത്.

Previous articleബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്
Next articleക്നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉഴവൂർ ബ്രാഞ്ച് പുതിയ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.

Leave a Reply