ഉഴവൂർ: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഉഴവൂർ ബ്രാഞ്ച് വട്ടുകുളം ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. ക്നാനായ സൊസൈറ്റി ചെയർമാൻ പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയിൽ ശ്രീ. ജോസ് കെ മാണി M P ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. വിമൻ എംപവർമെൻറ് സെന്ററിന്റെ ഉദ്ഘാടനം ശ്രീ മോൻസ് ജോസഫ് MLA നിർവഹിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ് Ex. MLA മുഖ്യ പ്രഭാഷണവും, ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ഫൊറോനാ പള്ളി വികാരി ഫാ. അലക്സ് ആക്കപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണംവും നടത്തി.

ക്നാനായ സൊസൈറ്റി വൈസ് ചെയർമാൻ ശ്രീ. സൈമൺ എം സേവ്യർ മണപ്പള്ളിൽ ഓഹരി പത്ര വിതരണവും ഡയറക്ടർ ശ്രീ ബിനോയി മാത്യു ഇടയാടിയിൽ നിക്ഷേപ സ്വീകരണവും നടത്തി. ക്നായായ സൊസൈറ്റി ഡയറക്ടർമാരായ ശ്രീ. തോമസ് ഫിലിപ്പ് പീടികയിൽ, ശ്രീ. ജോസ് തൊട്ടിയിൽ, മാനേജിങ് ഡയറക്ടർ ശ്രീ. മാത്യു പി. കെ പാണ്ഡവത്ത്, ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി. സിൻസി ജോസഫ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. സൈമൺ ജോസഫ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. ആൻസി കരാക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ക്നാനായ സൊസൈറ്റി ഡയറക്ടർമാരായ ശ്രീ, ജിൽമോൻ ജോൺ മഠത്തിൽ, ശ്രീ, ബേബി സൈമൺ മുളവേലിപ്പുറത്ത്, ശ്രീ. ജെയിംസ് തോമസ് മലേപ്പറമ്പിൽ, ശ്രീ. ഷോണി ജേക്കബ് പുത്തൂർ, ജനറൽ മാനേജർ ശ്രീ, ജോസ് പി ജോർജ് പാറടിയിൽ, സീനിയർ മാനേജർ ശ്രീ. പ്രിൻസ് ജോസഫ് മുതുകുളത്തുംകരയിൽ, ബ്രാഞ്ച് മാനേജർമാരായ ശ്രീ. അനിൽ പി മാണി , ശ്രീ. ജെയ്‌സീൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

Home ഇന്ത്യൻ വാർത്തകൾ ക്നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉഴവൂർ ബ്രാഞ്ച് പുതിയ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.












