Catholic Bishop’s Conference of India യുടെ ദേശീയ പുരസ്‌കാരം നേടിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റീഫൻ ജോർജ് എക്‌സ് എം.എ.എ, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിർ എന്നിവർചേർന്ന് ഷാൾ അണിയിച്ചാണ് ആദരവു സമർപ്പിച്ചത്. കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ബിനു ചെങ്ങളം, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, കെ.സി.ഡബ്ല്യു.എ ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ്, എ.കെ.സി.സി പ്രതിനിധി തോമസ് പീടികയിൽ,മുൻ കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയിൽ എന്നിവരും കെ.സി.സി സംഘടന പ്രതിനിധികൾ, കെ.സി.ഡബ്ല്യു.എ പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സാമൂഹ്യ സേവനരംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സി.ബി.സി.ഐ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ ആദരിച്ചത്












