Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതാ അല്മായ സംഘടനകള്‍ ആദരിച്ചു

മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതാ അല്മായ സംഘടനകള്‍ ആദരിച്ചു

91
0

സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനെ അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ ആദരിച്ചു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.സി, കെ.സി.ഡബ്ല്യു.എ സംഘടനകളുടെ ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടിലും കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലും ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് ആദരവു സമര്‍പ്പിച്ചത്. സ്റ്റീഫന്‍ ജോര്‍ജ് എക്സ്.എം.എ, കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ബിനു ചെങ്ങളം, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, കെ.സി.ഡബ്ല്യു.എ ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ്, എ.കെ.സി.സി പ്രതിനിധി തോമസ് പീടികയില്‍,മുന്‍ കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, ഇടയ്ക്കാട്, കൈപ്പുഴ, ഉഴവൂര്‍ ഫൊറോന പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള കെ.സി.സി സംഘടന പ്രതിനിധികള്‍, കെ.സി.ഡബ്ല്യു.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സി.ബി.സി.ഐയുടെ 37-ാമത് ജനറല്‍ ബോഡി യോഗത്തിലാണ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയെ സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനകാലാവധി

Previous articleസണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു
Next articleവിസ്മയം ഒരുക്കി ഡാളസ് മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ.

Leave a Reply