കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പതിനാലാമത് വാര്‍ഷിക പൊതുയോഗം ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജില്‍മോന്‍ മഠത്തില്‍, ഡയറക്ടര്‍മാരായ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, തോമസ് പീടികയില്‍, സൈമണ്‍ മണപ്പള്ളില്‍, ബേബി മുളവേലിപ്പുറത്ത്, മാനേജിങ് ഡയറക്ടര്‍ മാത്യു പി. കെ പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍,ജനറല്‍ മാനേജര്‍( ഓപ്പറേഷന്‍സ് ) എബി ഏലിയാസ്, ഓഡിറ്റര്‍ ബിനു ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. 2025-2026 വര്‍ഷകാലയളവില്‍ സൊസൈറ്റിയുടെ മൊത്തം ബിസിനസ് 300 കോടി രൂപയായി വര്‍ദ്ധിച്ചു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുവേണ്ടി ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും പുതിയ ബിസിനസ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കെ എം ജോസ് കാട്ടാത്ത് മെമ്മോറിയല്‍ ബെസ്റ്റ് എംപ്ലോയി അവാര്‍ഡിന് അര്‍ഹനായ ഉഴവൂര്‍ ബ്രാഞ്ച് മാനേജര്‍ അനില്‍ പി മാണിയെ ആദരിച്ചു. ഡയറക്ടര്‍മാരായ ടോമി കൊച്ചാനയില്‍, ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പില്‍ , സൈമണ്‍ പാഴുക്കുന്നേല്‍, ഷോണി പുത്തൂര്‍, ജോണി കണ്ടാരപ്പള്ളില്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതുയോഗത്തില്‍ ആയിരത്തിലധികം സഹകാരികള്‍ പങ്കെടുത്തു.











