Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വാഴ്‌വ് 2026-ന്റെ സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

വാഴ്‌വ് 2026-ന്റെ സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

16
0

ക്നാനായ കാത്തലിക് മിഷൻസ് യുകെ ഒരുക്കുന്ന കുടുംബസംഗമം വാഴ്‌വ് 2026, സെപ്റ്റംബർ 26 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുമ്പോൾ, വേദിയിലെ പരിപാടികൾ മികവുറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനായി സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റി വിപുലമായ ഒരുക്കങ്ങളുമായി സജ്ജമായിക്കഴിഞ്ഞു.
കമ്മിറ്റി കോർഡിനേറ്റർമാരായ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ശ്രീ. സോജൻ തോമസ് മുകളേൽ വടക്കേതിൽ എന്നിവരോടൊപ്പം ടൈസ് പറമ്പേട്ട്, ജോസ് മത്തച്ചൻ പുറയമ്പള്ളിൽ, സന്തോഷ് ബെന്നി എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചുകൊണ്ട് വാഴ്‌വിന്റെ വേദി ക്രമീകരണങ്ങളും അനുബന്ധ ഒരുക്കങ്ങളും പൂർത്തിയാക്കി വരുന്നു. വാഴ്‌വിൽ പങ്കെടുക്കുന്ന ക്നാനായ മക്കൾക്ക് കണ്ണിന് കുളിർമയേകുന്നതും കാതിന് ഇമ്പമേകുന്നതുമായ മനോഹരമായ വേദിയും പരിപാടികളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി ഒരുക്കുന്നത്. ഈ അനുഗ്രഹീത ദിനത്തിൽ നമ്മുടെ പിതാക്കന്മാരോടും വൈദികരോടും ബന്ധുമിത്രാദികളോടുമൊപ്പം ഒത്തുചേർന്ന് സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു കുടുംബസംഗമമായി വാഴ്‌വ് 2026-നെ മാറ്റാൻ ഏവരും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. സെപ്റ്റംബർ 26 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേക്ക് ഏവരെയും ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Previous articleക്‌നാനായ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
Next articleഷിക്കാഗോ പിറവം നിവാസികളുടെ പിക്നിക് ഹൃദ്യമായി; സൗഹൃദവും നാട്ടുപാരമ്പര്യവും പുതുക്കി സംഗമം

Leave a Reply