സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തേലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍ 2025 ഡിസംബര്‍ 27,28 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലദീഞ്ഞ് സംക്രാന്തി കുരിശുപളളിയില്‍ (റവ.ഫാ മാത്യു ചൂരവടി). 5.15 ന് ജപമാല പളളിയില്‍. തുടര്‍ന്ന് റവ. ഫാ തോമസ് എടത്തിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 8.15 ന് തിരുനാള്‍ സന്ദേശം റവ. ഫാ റെന്നി കട്ടേല്‍ തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ മാത്യു മണക്കാട്ട് (പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍, കോട്ടയം അതിരൂപത).
പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 9.30 ന് റവ. ഫാ. തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ.ജസ്റ്റിന്‍ പൂഴിക്കുന്നേല്‍, ഫാ.സിന്‍ജു വലിയപറമ്പില്‍, ഫാ.ജെലിറ്റ് ഓണശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ. ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ ഫാ സൈമണ്‍ പുല്ലാട്ട് (ഫൊറോന വികാരി ഇടയ്ക്കാട്ട്).











