Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയൺ ദിനാഘോഷം നടത്തി

ക്നാനായ റീജിയൺ ദിനാഘോഷം നടത്തി

909
0

അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനായി ചിക്കാഗോ സെൻറ് തോമസ്സ് സീറോ മലബാർ രൂപതയിൽ ഒരു ക്നാനായ കാത്തലിക് റീജിയൻ സ്ഥാപിതമായത് 2006 ഏപ്രിൽ 30 നാണ്. റീജിയൺസ്ഥാപിതമായതിന്റെ പതിനേഴാം വാർഷികം “ക്നാനായ റീജിയൻ ഡേ “ആയി ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ പ്രത്യേകമായി ആചരിച്ചു. ക്നാനായ കുടിയേറ്റ ജനതയ്ക്ക് സമാനമായ ഇടവകയും മിഷനും നൽകി അജപാലന സൗകര്യമൊരുക്കിയ സർവ്വശക്തനയ ദൈവത്തിന് ക്രിതജ്ഞതാബലി അർപ്പിച്ചു.വിസിറ്റേഷൻ, സെന്റ് ജോസഫ് സന്ന്യാസഭവനങ്ങളുടെ സ്ഥാപനത്തിലൂടെ സമർപ്പിത സമൂഹത്തിന്റെ സേവനവും ക്നാനായ റീജിയൺന്റെ വളർച്ചയുടെ ഭാഗമായി. വിശ്വാസപരിശീലനവും വിവിധ മിനിസ്ട്രീകളിലൂടെ വ്യത്യസ്ഥപ്രായ വിഭാഗത്തിൽപെട്ട എല്ലാർക്കും പ്രത്യേക അജപാലനപ്രവർത്തനങ്ങളും നടത്തിവരുന്നതിന്റെ നന്മ എല്ലാവരുംആയി അന്നേദിവസം പങ്കുവെയ്ക്കുകയും പാരീഷ്കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Previous articleലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on Knanayavoice & KVTV
Next articleഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യസ്വീകരണം

Leave a Reply