Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on...

ലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on Knanayavoice & KVTV

922
0

ലണ്ടന്‍: സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ തിരുക്കുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും മാത്യകയുമായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 2023 മെയ് 5,6 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുക്കര്‍ങ്ങള്‍ ക്‌നാനായവോയിസിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ. ഫാ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ജോഷി കൂട്ടുങ്കല്‍, ഫാ.മനു കോന്തനാനിക്കല്‍, ഫാ.ജിന്‍സ് കണ്ടക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 12.30 ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ (വികാരി ജനറാള്‍, യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ്). തുടര്‍ന്ന് സ്‌നേഹവിരുന്ന്, കലാവിരുന്ന്‌.

Previous articleപൈതൃകം പിറന്ന വഴികളിലൂടെ സഞ്ചരിച്ച ‘വാഴ്‌വ് ‘ തീം സോംഗ് തരംഗമായി | Video
Next articleക്നാനായ റീജിയൺ ദിനാഘോഷം നടത്തി

Leave a Reply