Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പൈതൃകം പിറന്ന വഴികളിലൂടെ സഞ്ചരിച്ച ‘വാഴ്‌വ് ‘ തീം സോംഗ് തരംഗമായി | Video

പൈതൃകം പിറന്ന വഴികളിലൂടെ സഞ്ചരിച്ച ‘വാഴ്‌വ് ‘ തീം സോംഗ് തരംഗമായി | Video

1615
0

യുകെ ക്നാനായ കാത്തലിക്ക് മിഷൻ പ്രഥമ കുടുംബ സംഗമം ‘വാഴ്‌വ്’ ആശയത്തിലും അവതരണത്തിലും പുതുമകൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. ഭക്തി സാന്ദ്രമായ പൊന്തിഫിക്കൽ ദിവ്യബലിയുടെ വാഴ്‌വ് സ്വീകരിച്ച് അനുഗ്രഹീതരായ വിശ്വാസ സമൂഹത്തെ കാത്തിരുന്നത് വൈവിധ്യമാർന്ന
കലാപരിപാടികളായിരുന്നു. പൊതുസമ്മേളനത്തിന് മുന്നോടിയായി തീംസോംഗ് അവതരിപ്പിച്ചത് വാഴ്‌വ് എന്ന പേരിന്റെ അർത്ഥതലങ്ങൾ ആഴത്തിൽ പ്രേക്ഷകമനസ്സിൽ പതിപ്പിക്കുന്നതായിരുന്നു. നൂറ്റാണ്ടുകളായി ക്നാനായ സമുദായത്തിന് പൂർവ്വികരായി പകർന്നു നൽകിയതും ഇന്നും തുടർന്നു പോരുന്നതുമായ ‘മരണക്കിടക്കയിലെ വാഴ്‌വിന്റെ ദൃശ്യാവിഷ്ക്കാരത്തോടൊപ്പം തീം സോംഗിന്റെ വീഡിയോയും പ്രദർശിപ്പിക്കപ്പെട്ടു. മരണാസന്നനായ പിതാവ് തന്റെ മക്കൾക്ക് നൽകുന്ന ആശിർവാദമാണ് വാഴ്‌വ്, ദിവ്യബലിയിൽ കാർമ്മികൻ നൽകുന്നതും ക്നാനായ വിവാഹവേളയിൽ വധൂവരന്മാർക്ക് മാതൃവഴിക്ക് നൽകുന്ന വാഴ്‌വും ഈ സമൂഹത്തിന്റെ നിലനിൽപിന് തന്നെ നിദാനമാണെന്ന യാഥാർത്ഥ്യമാണ് വാഴ്‌വ് എന്ന പേരിന്റെ പ്രാധാന്യം കൂടുതൽ അന്വർത്ഥമാക്കുന്നത്. യുകെ ക്നാനായ കുടുംബ സംഗമത്തിൽ തരംഗമായി മാറിയ തീം സോംഗിന്റെ ശിൽപി ഷാജി ചരമേൽ ആണ്. യുകെയിലെ ക്നാനായ സംഘടനയായ UKKCA യുടെ കൺവൻഷന്റെ മുഖമുദ്രയായി മാറിയ വെൽക്കം ഡാൻസിന്റെ ആശയവും പ്രഥമ ശിൽപിയും ഷാജി ചരമേൽ തന്നെയായിരുന്നു. പ്രഥമ ക്നാനായ മിഷൻ സംഗമത്തിന്റെ ‘അബ്രഹാമിന് ദൈവം നൽകിയ വാഴ്‌വ് … ദൈവം തന്നൊരു വാഴ്‌വ് ദൈവജനത്തിൻ വാഴ്‌വ് ….എന്നു തുടങ്ങുന്ന ഗാനം യു കെയിലെ ക്നാനായ മക്കൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

Previous articleഉഴവൂർ: ഇടക്കോലി തറക്കനാൽ അന്നമ്മ ചാക്കോ I Live Funeral Telecast Available
Next articleലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ | Live on Knanayavoice & KVTV

Leave a Reply