Home ഇന്ത്യൻ വാർത്തകൾ 698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂർ ലിറ്റിൽ...

698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി

169
0

കിടങ്ങൂർ: വളരെ കുറഞ്ഞ ഭാരത്തോടെ (Extreme Premature) ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി. തിടനാട് സ്വദേശികളായ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ്, രണ്ടു മാസത്തെ തീവ്രപരിചരണത്തിനൊടുവിൽ പൂർണ്ണ ആരോഗ്യത്തോടെ അമ്മയോടൊപ്പം ആശുപത്രി വിട്ടത്. ഗർഭകാലത്തിന്റെ ആറാം മാസത്തിൽ വെറും 698 ഗ്രാം മാത്രം ഭാരവുമായാണ് കുഞ്ഞ് ജനിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നേരിട്ട കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെ അത്യാധുനിക നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിക്കുകയായിരുന്നു. ചീഫ് പീഡിയാട്രീഷ്യനും നിയോനാറ്റോളജിസ്റ്റുമായ ഡോ. സിസ്റ്റർ ലത SVM, ഡോ. രാജേഷ് എസ്. നായർ, ഡോ. മെൽബ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് കുഞ്ഞിന് തണലായത്. പ്രസവസംബന്ധമായ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുന്നതിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി. ശാന്തി, ഡോ. എയ്ഞ്ചല ബാബു, ഡോ. അനിത ഫ്രാൻസിസ് എന്നിവരും നിർണായക പങ്കുവഹിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് NICU സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ സമർപ്പിത സേവനവും ആശുപത്രി മാനേജ്‌മെന്റിന്റെ മികച്ച പിന്തുണയും കുഞ്ഞിന്റെ ആരോഗ്യ പുരോഗതി വേഗത്തിലാക്കി. ഏകദേശം രണ്ടു മാസത്തെ തുടർച്ചയായ ചികിത്സയ്ക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ കുഞ്ഞിന്റെ ഭാരം 1 കിലോ 554 ഗ്രാമിലേക്ക് ഉയരുകയും ആരോഗ്യനില പൂർണ്ണ തൃപ്തികരമാകുകയും ചെയ്തു. തുടർന്നാണ് അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാർജ് നൽകിയത്. വളരെ കുറഞ്ഞ ഭാരവുമായി ജനിക്കുന്ന പ്രീമേച്വർ കുഞ്ഞുങ്ങളുടെ ചികിത്സയിലും പരിചരണത്തിലും ലിറ്റിൽ ലൂർദ് ആശുപത്രിയിലെ നവജാതശിശു വിഭാഗം ഏറ്റവും മികച്ച നിലവാരത്തിലുള്ള സേവനമാണ് നൽകിവരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Previous articleഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
Next articleപ്രൗഡഗംഭീരമായ പൊതു സമ്മേളനമൊരുക്കാൻ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

Leave a Reply