കടുത്തുരുത്തി വലിയപള്ളിയിൽ കോട്ടയം അതിരൂപത മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് മന്ത്രി മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം നൽകി. വികാരി Fr Johnson നീലാനിരപ്പേൽ, asst. വികാരി fr. ജോൺസൻ മാരിയിൽ കൈക്കാരന്മാരായ ജോയി ചാക്കോ മണലേൽ, ജിയോ കുന്നശ്ശേരി, ബിജു പൂവക്കോട്ടിൽ കടുത്തുരുത്തി ഫോറാനായിലെ ഇടവക വികാരിയച്ചന്മാർ, കടുത്തുരുത്തി വലിയപ്പള്ളി ഇടവക സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു മന്ത്രിയെ സ്വീകരിച്ച് അനുമോദനങ്ങൾ നേർന്നത്. കടുത്തുരുത്തി വലിയപള്ളിയിൽ പാരമ്പരാഗതമായി നടത്തുന്ന നാൽപതു മണിക്കൂർ ആരാധനയുടെ സമാപനത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു മന്ത്രിയും അതിരൂപത അധ്യക്ഷനും. തനിക്കു നാളിതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും മുത്തിയമ്മയുടെ മാധ്യസ്ഥശക്തിയെ നന്ദിയോടെ അദ്ദേഹം അനുസ്മരിച്ചു.












