Home അമേരിക്കൻ വാർത്തകൾ കാനഡ ക്നാനായ സംഗമം മെയ് 19, 20, 21 തിയതികളിൽ

കാനഡ ക്നാനായ സംഗമം മെയ് 19, 20, 21 തിയതികളിൽ

606
0

ടൊറോന്റോ: കാനഡയിലെ ക്നാനായ മക്കളുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്ന ക്നാനായ സംഗമം യാഥാര്‍ത്ഥ്യമാകുന്നു. ദ ഡയക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക് ഇൻ കാനഡയുടെ ആഭിമുഖ്യത്തിൽ മെയ് 19, 20, 21 തിയതികളിൽ ഓറഞ്ച് വില്ലേയിലുള്ള വാലി ഓഫ് ദ മദർ ഓഫ് ഗോഡ് സെന്ററിൽ വെച്ച്നടത്തപ്പെടുകയാണ്. 2020 മെയ് മാസത്തിൽ നടത്താനിരുന്ന ഈ സംഗമം കോവിഡ്-19 മഹാമാരിമൂലം മാറ്റിവെക്കപ്പെടുകയാണ് ഉണ്ടായത്. കാനഡയിലെ വിവിധ പ്രൊവിൻസുകളിലായി വ്യാപിച്ചുകിടക്കുന്ന ക്നാനായക്കാർക്ക് ഒരുമിച്ച് കൂടുവാനും സൗഹൃദം സുദൃഡമാക്കി കൂട്ടായ്മ വർദ്ധിപ്പിക്കുന്നതിനും ഈ സംഗമം ഉപകരിക്കും. കോട്ടയം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാതൂ മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ക്നാനായ സംഗമത്തിന്റെ രജിസ്ട്രേഷന്റെ ഉദ്ഘാടനം സെന്റ് മേരീസ് ക്നാനായ ചർച്ച്,മിസ്സിസാഗയിലും സേക്രട്ട് ഹാർട്ട് ക്നാനായ പാരീഷ്, ലണ്ടനിലും ഹോളി ഫാമിലി ക്നാനായ മിഷൻ അജാക്സ് എന്നിവിടങ്ങളിൽ നടത്തപ്പെടുകയുണ്ടായി.

Previous articleUKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 25 ന്
Next articleUKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

Leave a Reply