Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

UKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

470
0

UK യിലെ ക്നാനായ ബാഡ്മിൻറൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന,ബാഡ്മിൻറൺ മത്സരങ്ങൾ May 6 ശനിയാഴ്ച്ച ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗത്തുമുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് എത്തിച്ചേരാനേറെ എളുപ്പമുള്ള ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തുള്ള ലെസ്റ്ററിലെ ന്യൂചാമ്പ് കോളേജ് തന്നെയാണ് ഇക്കുറിയും മത്സരവേദിയാകുന്നത്. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യവും, ഒരേ സമയം ഇരുപതോളം മത്സരങ്ങൾ നടത്താനാവുമെന്നതും ന്യൂചാമ്പ് കോളേജിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ ബാഡ്മിന്റൺടൂർണമെൻറിൽ ചില വിഭാഗങ്ങളിൽ അഭൂത പൂർവ്വമായ പങ്കാളിത്തം ഉണ്ടായിട്ടും സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തികരിയ്ക്കാനായത് ന്യൂ ചാമ്പ്‌ കോളേജിലെ എണ്ണമറ്റ സൗകര്യങ്ങൾ മൂലം മാത്രമാണ്.

സാധാരണ ബാഡ്മിൻറൺ മത്സരങ്ങളിൽനിന്നും വ്യത്യസ്തമായി UKKCAയുടെ ബാഡ്മിൻറൺ ടൂർണമെൻറിന്റെ പ്രത്യേകതയാവുന്നത്, വനിതകളുടെയും, കുട്ടികളുടെയും പ്രാതിനിധ്യത്തിലെ ബാഹുല്യം കൊണ്ടാണ്. കുടുംബസമേതം മത്സരത്തിനെത്തുന്നവരുടെ അപൂർവ്വകാഴ്ച്ചളുടെ വിസ്മയ വേദിയാണ് UKKCA ബാഡ്മിൻറൺ ടൂർണമെൻറ്.
മൈലാഞ്ചിയിടീലും , മാർഗ്ഗംകളിയും, മാർത്തോമനും സ്വന്തമാക്കിയവരിലെ കായികവീര്യം പുറത്തറിയുന്ന വേദി, കോട്ടയത്തുനിന്നും കണ്ണൂരിൽ നിന്നും ഉരുകിത്തീരാത്ത മഞ്ഞുകട്ടകളുടെ നാട്ടിലെത്തിയിട്ടും,കരുത്തിനും, ആവേശത്തിനും മാറ്റുകുറയാത്ത കടലുകടന്നെത്തിയ ക്നായിത്തോമായുടെ മക്കളുടെ പോരാട്ടവേദി, വഴിമുടക്കി കിടന്ന മലമ്പാമ്പിനേയും, ഫണം വിടർത്തിയാടിയ കരിമൂർഖനേയും അടിച്ചു താഴെയിട്ട് മലബാറിന്റെ മണ്ണിൽ പൊന്നുവിളയിച്ചവർ, ചീറിവരുന്ന ഷട്ടിലുകളെ അടിച്ചുവീഴ്ത്തുന്ന കാഴ്ച്ചകളുടെ വേദി. കരുത്തിൽ കടഞ്ഞെടുത്ത കൈകളുടെ ശക്തിയെ വെല്ലുവിളിച്ച്, എതിരാളിയ്ക്ക് ഓടിയെത്താനാവാത്തവേഗത്തിൽ കൃത്യസ്ഥലത്ത് ഷട്ടിലെത്തിയ്ക്കുന്ന സൂഷ്മതയും, കടത്തനാടൻ കളരിയിലെ അഭ്യാസികളെ ഓർമ്മിപ്പിയ്ക്കുന്ന അസാധാരണമായ മെയ് വഴക്കവും, ഒത്തുചേർന്ന് ബാഡ്മിൻറൺ വിസ്മയത്തിന്റെ മാന്ത്രികച്ചെപ്പു തുറക്കുന്ന വിസ്മയ വേദി, സ്വന്തം യൂണിറ്റിലെ മത്സരാർത്ഥികളെ പോൽസാഹിപ്പിയ്ക്കാനെത്തുന്ന ആരാധരുടെആവേശം അലകടലുപോലെ ആർത്തിരമ്പുന്ന അസാധാരണനമത്സര വേദിയായി മാറുന്ന UKKCA ബാഡ്മിന്റൺ മത്സരങ്ങളിലേയ്ക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് UKKCA ജോയൻറ് ട്രഷറർ
റോബിൻസ് പഴുക്കായിലിനെ ബന്ധപ്പെടുകi

മത്സരങ്ങൾ:
mens doubles:No age limits
Womenട doubles:No age limit
Mixed doubles:
Boys under 18:Doubles
Girls under 18: Doubles
Boys under16 ;singles
Girls under 16: Singles

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleകാനഡ ക്നാനായ സംഗമം മെയ് 19, 20, 21 തിയതികളിൽ
Next articleക്നാനായ ഹദ്യൂസാ ക്ലബ്ബിന്റെ 15-ാം മത്‌ വാർഷികവും കുടുംബ സംഗമവും നടത്തി.

Leave a Reply